കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിസര്‍ക്കാര്‍ 4300 ഹിന്ദുഅഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി, മുസ്ലീം അഭയാര്‍ഥികള്‍ ഇന്ത്യയിലില്ലേ?

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലേയ്ക്ക് എത്തിയ 4300 ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പരത്വം നല്‍കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പോലും 1,023 പേര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കളെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് 2014 ലെ തിരഞ്ഞെടുപ്പ് പത്രികയില്‍ ബിജെപി പറഞ്ഞിരുന്നു. ഇക്കാര്യമാണ് നടടപ്പാക്കുന്നത്. മുന്‍പ് ഇസ്രയേലും ജൂതന്‍മാരെ തിരികെ കൊണ്ടുവരുന്നതിന് സമാനമായ രീതി പിന്തുടര്‍ന്നിരുന്നു...

ഇന്ത്യന്‍ പൗരത്വം

ഇന്ത്യന്‍ പൗരത്വം

അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തിയ 4300 ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിരിയ്ക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനെക്കാള്‍ വളരെക്കൂടുതല്‍ പേര്‍ക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചിരിയ്ക്കുന്നത്.

ഹിന്ദുക്കളെ തിരികെയെത്തിയ്ക്കുക

ഹിന്ദുക്കളെ തിരികെയെത്തിയ്ക്കുക

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കളെ 'സ്വന്തം വീട്ടിലേയ്ക്ക്' കൊണ്ടുവരുമെന്ന് 2014 ലെ തിരഞ്ഞെടുപ്പ് പത്രികയില്‍ ബിജെപി പറഞ്ഞിരുന്നു. ഇക്കാര്യമാണ് നടടപ്പാക്കുന്നത്. മുന്‍പ് ഇസ്രയേലും ജൂതന്‍മാരെ തിരികെ കൊണ്ടുവരുന്നതിന് സമാനമായ രീതി പിന്തുടര്‍ന്നിരുന്നു.

ഇനിയും

ഇനിയും

മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം മദ്ധ്യപ്രദേശിലെ 19000 അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാല വീസ അനുവദിച്ചു. രാദസ്ഥാനില്‍ 11,000പേര്‍ക്കും ഗുജറാത്തില്‍ 4000 പേര്‍ക്കും വീസ ലഭിച്ചു

ന്യൂനപക്ഷങ്ങള്‍

ന്യൂനപക്ഷങ്ങള്‍

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ കണക്കിലെടുത്താണ് ഇത്രയധികം വീസ അനുവദിച്ചത്

രണ്ട് ലക്ഷത്തോളം പേര്‍

രണ്ട് ലക്ഷത്തോളം പേര്‍

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി ആകെ രണ്ടു ലക്ഷത്തോളം ഹിന്ദുക്കളം സിഖുക്കാരും ഇന്ത്യയില്‍ ജീവിയ്ക്കുന്നുണ്ട്.

English summary
Modi government granted citizenship to 4300 refugees from Pakistan, Afghanistan in one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X