കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവെന്ന് രാഹുൽ ഗാന്ധി, 'ഇന്ത്യൻ മണ്ണ് മോദി ചൈനയ്ക്ക് വിട്ടുനൽകി'

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയുടേയും ചൈനയുടേയും സേനകള്‍ പിന്മാറ്റത്തിന് ധാരണയായതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Recommended Video

cmsvideo
ചൈനയ്ക്കു മുന്നിൽ മോദി മുട്ടുകുത്തുന്നു, ഇന്ത്യയുടെ ഭൂമി വിട്ടുനൽകി: രാഹുൽ ഗാന്ധി

മോദി സര്‍ക്കാര്‍ ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേക്കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങി. ചൈനയെ നേരിടാന്‍ നമ്മുടെ സൈന്യം തയ്യാറാണ് എന്നാല്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞു.

പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ

Modi

''ഇന്നലെ പ്രതിരോധ മന്ത്രി ഒരു പ്രസ്താവന നടത്തുകയുണ്ടായി. അതിര്‍ത്തിയില്‍ നേരത്തെ ഉളള സാഹചര്യം നിലനിര്‍ത്തുക എന്നതായിരുന്നു ആദ്യം സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അതിന് വേണ്ടിയായിരുന്നു ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാല്‍ ഇപ്പോള്‍ പ്രതിരോധ മന്ത്രി പറയുന്നത് നമ്മള്‍ ഫിംഗര്‍ 3ലേക്ക് മാറുന്നു എന്നാണ്. ഫിംഗര്‍ 4 ആണ് ഇന്ത്യയുടെ സ്ഥാനം, അവിടെയാണ് നമ്മള്‍ നില്‍ക്കേണ്ടതും'', രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്തിനാണ് ഇന്ത്യന്‍ സൈന്യത്തോട് പിന്മാറ്റത്തിന് ആവശ്യപ്പെട്ടത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ''ഭാരത മാതാവിന്റെ മണ്ണ് നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. ചൈനയ്ക്ക് എതിരെ നില്‍ക്കാന്‍ സാധിക്കാത്ത ഭീരുവാണ് പ്രധാനമന്ത്രി. നമ്മുടെ സേനയുടെ ത്യാഗത്തിനെ മോദി അപമാനിക്കുകയാണ്. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ മോദി വഞ്ചിക്കുകയാണ്. ഇന്ത്യയിലെ ഒരാളും ഇത് അനുവദിച്ച് കൊടുക്കരുത്'' എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
Modi government handed over India's land to China, Alleges Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X