കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശങ്ങളില്‍ മോദി സര്‍ക്കാര്‍ ഇന്ധനം വില്‍ക്കുന്നത് തുച്ഛമായ വിലയ്ക്ക്... കടുത്ത ആരോപണം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഇന്ധന വില കുത്തനെ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണെന്നാണ് മോദി സര്‍ക്കാര്‍ ഇത്രയും കാലം പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ ഗുണങ്ങളൊന്നും ജനത്തിന് ലഭിക്കുന്നുമില്ല. എന്തായാലും കടുത്തൊരു ആരോപണമാണ് ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് കുറഞ്ഞ വിലയ്ക്കാണെന്നാണ് ആരോപണം.

കോണ്‍ഗ്രസാണ് റാഫേലിന് പിന്നാലെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡിലെത്തി നില്‍ക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. ഇതിന് ഇതുവരെ മറുപടി നല്‍കാനും ബിജെപിക്ക് സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ നല്‍കുന്നതെന്ന് വ്യക്തമാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നാണ് സൂചന.

ജനങ്ങളെ ചതിച്ചു

ജനങ്ങളെ ചതിച്ചു

വിദേശരാജ്യങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കിലാണ് മോദി സര്‍ക്കാര്‍ പെട്രോളും ഡീസലും നല്‍കുന്നത്. നികുതി നല്‍കുന്ന ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. രാജ്യത്ത് ഇന്ധന വിലവര്‍ധന വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ നട്ടം തിരിയുകയാണ്. ഇതിനുള്ള മറുപടി ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇന്ധനത്തിന് മേലുള്ള നികുതി പണമായി 11 ലക്ഷം കോടിയാണ് സര്‍ക്കാരിന് ലഭിക്കുന്നതെന്നും സുര്‍ജേവാല വ്യക്തമാക്കി.

ലിറ്ററിന് 34 രൂപ

ലിറ്ററിന് 34 രൂപ

വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വിദേശ രാജ്യങ്ങളെ സഹായിക്കുന്നുവെന്ന് വ്യക്തമാകുന്നത്. 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപ എന്ന നിരക്കിലാണ് പെട്രോള്‍ നല്‍കുന്നത്. 29 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 37 രൂപ നിരക്കില്‍ ഡീസലും നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്നതിനേക്കാള്‍ പകുതിയില്‍ കുറവാണ് ഈ തുക. അതേസമയം ഈ നീക്കങ്ങള്‍ കൊണ്ട് സര്‍ക്കാരിന് എന്ത് നേട്ടമാണ് ഉള്ളതെന്നും വ്യക്തമല്ല. ഇവര്‍ക്ക് ഇത്തരത്തില്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് നല്‍കാനാവുന്നില്ലെന്നാണ് ആരോപണം.

പ്രമുഖ രാജ്യങ്ങള്‍

പ്രമുഖ രാജ്യങ്ങള്‍

ഇന്ത്യയില്‍ 78 മുതല്‍ 86 രൂപ വരെയാണ് പെട്രോള്‍ വില. ഡീസലിന് 70 മുതല്‍ 75 രൂപ വരെയാണ് നിരക്ക്. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ പെട്രോളും ഡീസലും ഇന്ത്യ വില്‍ക്കുന്നത്. ഇത് വഴി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയും പിന്നോട്ടടിപ്പിക്കുകയുമാണ് ബിജെപി സര്‍ക്കാരെന്നും സുര്‍ജേവാല ആരോപിച്ചു. അതേസമയം ബിജെപിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം

ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം

കോണ്‍ഗ്രസ് തുടക്കം മുതലേ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഈ ആവശ്യം പരിഗണിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ കൃത്യമായ വിലയോടെ മാത്രമേ സാധനം നല്‍കാന്‍ സാധിക്കൂ. ഇങ്ങനെ വരുമ്പോള്‍ വിലനിര്‍ണയ അധികാരം സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും നഷ്ടമാവും. അന്നത്തെ വിപണിവില അനുസരിച്ചായിരിക്കും ഇന്ധനം നല്‍കേണ്ടി വരിക. ഇത് തന്നെ തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ജനത്തിന്റെ നടുവൊടിച്ചു

ജനത്തിന്റെ നടുവൊടിച്ചു

ഇന്ധനത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്. നിരന്തരം നിരക്ക് വര്‍ധിക്കുന്നതോടെ അവരെല്ലാം ദുരിതത്തിലാണ്. കര്‍ഷകരാണ് ഏറ്റവും ദുരിതത്തില്‍. കൃഷി നടത്താന്‍ ആവശ്യമായ ഉപകരണങ്ങളില്‍ പലതിലും പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യമുണ്ട്. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ഇതുവഴി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കപ്പെടുകയാണെന്നും സുര്‍ജേവാല ആരോപിച്ചു. ഇതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജാതി മത സംഘടനകളെ വേണ്ട.... രജനീകാന്തിന്റെ പാര്‍ട്ടി വരുന്നു... ബിജെപിക്ക് കനത്ത തിരിച്ചടിജാതി മത സംഘടനകളെ വേണ്ട.... രജനീകാന്തിന്റെ പാര്‍ട്ടി വരുന്നു... ബിജെപിക്ക് കനത്ത തിരിച്ചടി

ജിഡിപി കുതിച്ചുയര്‍ന്നു... ആദ്യ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ച... മോദി സര്‍ക്കാരിന് അഭിമാനനേട്ടം!!ജിഡിപി കുതിച്ചുയര്‍ന്നു... ആദ്യ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ച... മോദി സര്‍ക്കാരിന് അഭിമാനനേട്ടം!!

English summary
Modi government selling petrol, diesel cheaper abroad Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X