കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് പ്രക്ഷോഭം പോലെ കേന്ദ്രം നേരിടരുതെന്ന് രാകേഷ് ടിക്കായത്ത്

Google Oneindia Malayalam News

ഛണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തെ ഷഹീന്‍ബാഗ് പ്രക്ഷോഭം നേരിട്ട പോലെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിച്ചാല്‍ മാത്രമേ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങൂ എന്ന് ടിക്കായത്ത് വ്യക്തമാക്കി. കര്‍ഷകര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമരം നടത്തുന്നത്. വേണ്ടി വന്നാല്‍ ഈ സമരം 2023 വരെ തുടരുമെന്നും രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നല്‍കി.

1

നേരത്തെ പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിലൂടെ പ്രശസ്തിയാര്‍ജിച്ചിരുന്നു ഷഹീന്‍ബാഗ്. നിരവധി പേര്‍ മാസങ്ങളോളം ഇവിടെ സമരം ചെയ്തിരുന്നു. മാര്‍ച്ച് 24നാണ് ഈ വേദി ഒടുവില്‍ ദില്ലി പോലീസ് ഒഴിപ്പിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തലേന്നായിരുന്നു തീരുമാനം. കര്‍ഷകര്‍ക്ക് നഷ്ടം മാത്രം ഉണ്ടാക്കുന്നതാണ് കാര്‍ഷിക നിയമമെന്ന് ടിക്കായത്ത് പറഞ്ഞു. സര്‍ക്കാര്‍ കോവിഡിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഞങ്ങളെ ഷഹീന്‍ബാഗ് സമരക്കാരെ പോലെ നേരിടരുതെന്നാണകേന്ദ്രത്തോട് പറഞ്ഞിട്ടുള്ളത്.

ഈ സമരം ആ നിയമം പിന്‍വലിക്കുന്നത് വരെ തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരും. 2023 വരെ സമരം നീട്ടേണ്ടി വന്നാല്‍, അതിനും തയ്യാറാണ്. താങ്ങുവിലയുടെ കാര്യത്തില്‍ അടക്കം കൃത്യമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ വീടുകളിലേക്ക് മടങ്ങില്ലെന്നും ടിക്കായത്ത് പറഞ്ഞു. സര്‍ക്കാരുമായി സംസാരിക്കാന്‍ കര്‍ഷകര്‍ തയ്യാറാണെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള നേതാക്കള്‍ മാസങ്ങളായി ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലായിട്ടാണ് സമരം നടക്കുന്നത്. എന്നാല്‍ നിയമം പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം കര്‍ഷകരെ അറിയിച്ചു. ഇടനിലക്കാരെ ഇല്ലാതാക്കാന്‍ ഈ നിയമത്തിന് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ താങ്ങുവില സമ്പ്രദായത്തെ ദുര്‍ബലമാക്കുന്ന നിയമമാണ് ഇതെന്ന് കര്‍ഷര്‍ ആരോപിക്കുന്നു.

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

English summary
modi govt didnt treat farmers protest like shaheenbagh protest says rakesh tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X