മെയ് ഏഴിന് ആറ് മണിക്ക് പുതിയ മന്ത്രിമാരെത്തും, യുവാക്കള്‍ക്ക് പ്രാധാന്യം, മോദി മന്ത്രിസഭ ഒരുങ്ങുന്നു
ദില്ലി: നരേന്ദ്ര മോദിയുടെ രണ്ടാം സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടന ചരിത്രം കുറിക്കും. രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭയാണ് വരാന്‍ പോകുന്നത്. നാളെ ആറുമണിക്ക് മന്ത്രിമാരുടെ പ്രഖ്യാപനമുണ്ടാവും. കൂടുതല്‍ സ്ത്രീകള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഭരണത്തില്‍ സ്ത്രീകളും പിന്നോക്ക വിഭാഗത്തില്‍ കൂടുതല്‍ പരിചയം നല്‍കുന്നതിനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

രണ്ട് ഡസന്‍ ഒബിസി നേതാക്കള്‍ മന്ത്രിസഭയില്‍ പുതുതായി ഇടംപിടിക്കും. ഒബിസിയിലെ തന്നെ ചെറുവിഭാഗങ്ങളെ കൂടുതലായി ഉള്‍പ്പെടുത്താനാണ് നീക്കം. മോദി സര്‍ക്കാരിന്റെ അതിശക്തമായ വോട്ടുബാങ്കാണ് ഒബിസി വോട്ടുബാങ്ക്. ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് കൂടുതലും പരിഗണിക്കുന്നത്. പിഎച്ച്ഡി, എംബി, പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗക്കാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഓരോ മന്ത്രിമാര്‍ എന്ന ഫോര്‍മുലയാണ് ഉള്ളത്.
ഓരോ സംസ്ഥാനങ്ങളിലെയും ഓരോ മേഖലയ്ക്കും മന്ത്രിമാര്‍ എന്ന ഫോര്‍മുലയും പരിഗണിക്കുന്നുണ്ട്.അടുത്ത വര്‍ഷം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും, ഒപ്പം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് നീക്കം. ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. പശുപതി പരസിനും ജെഡിയുവിലെ നേതാക്കള്‍ക്കും മന്ത്രിസ്ഥാനം ഉറപ്പായിട്ടില്ല.
Recommended Video
പരസിന്റെ മന്ത്രിസ്ഥാനം അംഗീകരിക്കില്ലെന്നും, കോടതിയെ സമീപിക്കില്ലെന്നും ചിരാഗ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനസമ്മതി ഇല്ലാത്ത നേതാവായ പരസിന് മന്ത്രിസ്ഥാനം നല്‍കാന്‍ ബീഹാറില്‍ നിന്നുള്ള നേതാക്കള്‍ക്ക് താല്‍പര്യമില്ല. നിലവില്‍ 53 മന്ത്രിമാരാണ് മോദി സര്‍ക്കാരിലുള്ളത്. 81 മന്ത്രിമാരെ വരെ സഭയില്‍ ഉള്‍പ്പെടുത്താം. അതായത് 28 ഒഴിവുകളാണ് ഉള്ളത്. ഒപ്പം ചിലര്‍ പുറത്തുപോവുന്നതും ഗുണകരമാകും. പെര്‍ഫോമന്‍സ് മോശമായവരെല്ലാം തെറിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications