കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം തീരും, കേന്ദ്രം ഒറ്റ കാര്യം ചെയ്യണം, ആ നിമിഷം വീട്ടിലേക്ക് മടങ്ങുമെന്ന് ടിക്കായത്ത്

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം എന്ന് പിന്‍വലിക്കും എന്നത് വ്യക്തമാക്കി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്ര സര്‍ക്കാര്‍ ആദ്യം കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാവണമെന്ന് ടിക്കായത്ത് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമത്തിനെതിരെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നിയമം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മഹാപഞ്ചായത്തുമായി മുന്നോട്ട് പോവാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

എസ്പിക്ക് യുപി പിടിക്കാം, അതിന് വേണ്ടത് ഈ തന്ത്രം, ബിജെപിക്ക് മുന്‍തൂക്കം ഇക്കാര്യത്തില്‍ മാത്രംഎസ്പിക്ക് യുപി പിടിക്കാം, അതിന് വേണ്ടത് ഈ തന്ത്രം, ബിജെപിക്ക് മുന്‍തൂക്കം ഇക്കാര്യത്തില്‍ മാത്രം

1

വന്‍ തോതില്‍ കര്‍ഷകര്‍ മഹാപഞ്ചായത്തിനെത്തി. ബിജെപിക്ക് മുന്നിലെ ശക്തി പ്രകടനം കൂടിയായിരുന്നു ഇത്. താങ്ങുവില ഉറപ്പാക്കാന്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നാണ് സര്‍ക്കാരിനോട് ഒരിക്കല്‍ കൂടി കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം പരിഹരിക്കേണ്ട ഒരുപാട് വിഷയങ്ങള്‍ ഇനിയുമുണ്ടെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിച്ചാലും ദേശവ്യാപകമായിട്ടുള്ള കര്‍ഷക സമരം തുടരും. അതും സമാധാനപരമായി തന്നെ തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. നിയമം പിന്‍വലിച്ചുവെന്ന് പ്രഖ്യാപിച്ചതോടെ എല്ലാം കഴിഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കര്‍ഷകരുമായി സംസാരിക്കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് കാര്‍ഷിക നിയമം പിന്‍വലിച്ചതെന്ന് സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണം. കര്‍ഷകരോട് സംസാരിക്കാന്‍ കേന്ദ്രം തയ്യാറാവണം. എങ്കില്‍ ഞങ്ങള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങി പോകും. വേറൊന്നും ആവശ്യമില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് തുറന്ന് കത്തെഴുതിയിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകര്‍ ഉന്നയിച്ച ആറ് ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിനായി ചര്‍ച്ചകള്‍ ആരംഭിക്കാനായിരുന്നു കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമപരമായ പരിരക്ഷയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് മാറ്റുന്നതാണ് മറ്റൊരു കാര്യം.

ലഖിംപൂര്‍ ഖേരി അക്രമത്തില്‍ മിശ്രയുടെ മകന്‍ കുറ്റാരോപിതനാണ്. അതാണ് അജയ് മിശ്ര മാറ്റാന്‍ ആവശ്യപ്പെടാനുള്ള പ്രധാന കാരണം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനും ആവശ്യമുണ്ട്. താങ്ങുവില, വിത്ത്, ക്ഷീരോല്‍പ്പന്നങ്ങള്‍, മലിനീകരണം തുടങ്ങിയ വിഷയങ്ങളെല്ലാം കേന്ദ്രം പരിഹരിക്കണമെന്നാണ് ആവശ്യം. രാഷ്ട്രീയ കിസാന്‍ മഞ്ച് യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമം പിന്‍വലിച്ചതെന്നാണ് ആരോപിക്കുന്നത്. ബിജെപിക്ക് ഇവിടെ അധികാരം നഷ്ടമാകുമെന്ന ഭയമുണ്ട്. അതാണ് കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ കാരണമെന്ന് കിസാന്‍ മഞ്ചിന്റെ പ്രസിഡന്റ് ശേഖര്‍ ദീക്ഷിത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മളോട് ക്ഷമ ചോദിച്ചു. അതിന്റെ ആവശ്യമേയില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുക എന്നതാണ് മോദി ചെയ്യേണ്ടതെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. അരിക്കും ഗോതമ്പിനും മാത്രമല്ല എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും താങ്ങുവില ഉറപ്പാക്കണമെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം കര്‍ഷകര്‍ നടത്തിയ റാലി ശരിക്കും ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ആയിരങ്ങളാണ് മഹാപഞ്ചായത്തിന്റെ ഭാഗമായുള്ള റാലിയില്‍ ലഖ്‌നൗവില്‍ അണിനിരന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഈ ജനക്കൂട്ടത്തെ ബിജെപി ഭയക്കുന്നുണ്ട്. നിലവില്‍ അരിക്കും ഗോതമ്പിനുമാണ് കൃത്യമായ താങ്ങുവില ലഭിക്കാറുള്ളത്.

വൈദ്യുതി നിയമം പിന്‍വലിക്കാനും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ജലസേചനത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമോ സബ്‌സിഡിയോടെയോ ആണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് പുതിയ നിയമം വരുന്നതോടെ പിന്‍വലിക്കപ്പെടുമെന്നാണ് കര്‍ഷകരുടെ ഭയം. പഞ്ചാബില്‍ സൗജന്യ വൈദ്യുതിയാണ് കാര്‍ഷിക മേഖലയ്ക്കായി നല്‍കുന്നത്. ചില സംസ്ഥാനങ്ങളില്‍ സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് വൈദ്യുതി നല്‍കുന്നുണ്ട്. കൃഷി ഭൂമിയില്‍ വിളവെടുത്ത് കഴിഞ്ഞാല്‍ തീയിടുന്നത് പതിവാണ്. അത് ചെയ്യാതിരിക്കാന്‍ കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കുന്ന രീതിയുണ്ട്. ഇത് പിന്‍വലിക്കാനും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam

ചില കലാകാരന്മാര്‍ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും, ചുരുളിക്കെതിരെ അലി അക്ബര്‍ചില കലാകാരന്മാര്‍ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും, ചുരുളിക്കെതിരെ അലി അക്ബര്‍

English summary
modi govt should talk to farmers, then we will return to our village says rakesh tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X