കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരം മോദി തന്നെ, ജെയ്റ്റ്‌ലിക്ക് വിദേശകാര്യം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി പദത്തിനൊപ്പം നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി സ്ഥാനവും കൈവശം വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട നാല് മന്ത്രിമാരും 21 ന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ മോദിക്കൊപ്പം സ്ഥാനമേല്‍ക്കും. അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി എന്നിവരാകും ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന എന്‍ ഡി എ മന്ത്രിമാര്‍.

പ്രധാനമന്ത്രി പദം മാത്രമല്ല, ആഭ്യന്തര വകുപ്പും മോദിയുടെ താല്‍പര്യത്തില്‍ പെടുന്നു എന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമനായ എല്‍ കെ അദ്വാനിയാണ് ഈ സ്ഥാനം വഹിച്ചിരുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്വാനിയെ പിരഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കരിയ മുണ്ട സ്പീക്കറാകാനാണ് ഇപ്പോളത്തെ സാധ്യത.

narendra-modi

അമൃത്സറില്‍ നിന്നും മത്സരിച്ച് തോറ്റെങ്കിലും അരുണ്‍ ജെയ്റ്റ്‌ലിക്ക് വിദേശ കാര്യ മന്ത്രി പദം ലഭിച്ചേക്കും. സുഷമ സ്വരാജിന് മാനുഷിക വിഭവ ശേഷി വകുപ്പായിരിക്കും. വാജ്‌പേയ് മന്ത്രിസഭയില്‍ ഈ വകുപ്പ് കൈകാര്യം ചെയ്ത മുരളി മനോഹര്‍ ജോഷി ഇത്തവണ പ്രതിരോധ വകുപ്പിലേക്ക് മാറും. അരുണ്‍ ഷൂരിക്കായിരിക്കും ധനകാര്യ വകുപ്പ്.

പ്രധാനപ്പെട്ട വകുപ്പുകളുടെ കാര്യത്തില്‍ ഇനിയും തീരുമാനമാകുന്നതേയുള്ളൂ. അദ്വാനി പാര്‍ട്ടിയുടെയും മുന്നണിയുടെയും പരമോന്നത നേതാവായി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ താല്‍പര്യം. പാര്‍ട്ടി പ്രസിഡണ്ട് രാജ്‌നാഥ് സിംഗ് തല്‍ക്കാലം അതേ സ്ഥാനത്ത് തുടരും. സഖ്യകക്ഷികളുടെ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

English summary
Report says Narendra Modi keen on MHA, Jaitley MEA, Joshi Defence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X