മോദിക്ക് തീവ്രവാദികളുമായി എന്താണ് ബന്ധം? പാകിസ്താനില്‍ പോയി ചായ കുടിച്ചെന്ന് രാഹുല്‍ഗാന്ധി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ആരുടെ അഭിപ്രായങ്ങളാണ് പ്രധാനമന്ത്രി കേട്ടിട്ടുള്ളതെന്ന് രാഹുല്‍ ചോദിക്കുന്നു. പാകിസ്താന്റെ മുംബൈ ആക്രമണത്തില്‍ 200ഓളം പേരാണ് കൊല്ലപ്പെട്ടത്. എന്നിട്ട് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുല്‍ ചോദിക്കുന്നു.
ഒരു ബോധവുമില്ലാതെ മോദി പാകിസ്താന്‍ പ്രധാനമന്ത്രിക്കൊപ്പം പോയി ചായ കുടിച്ചു. സൈന്യത്തോടോ ഉദ്യോഗസ്ഥരോടോ ആലോചിക്കാതെയാണ് പ്രധാനമന്ത്രി ഇതൊക്കെ ചെയ്തത്. സുഷ്മാ സ്വരാജിനോട് പോലും ആലോചിച്ചിട്ടില്ലെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. മുംബൈ ആക്രമണത്തോടനുബന്ധിച്ച് മുംബൈ സന്ദര്‍ശിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതും കേട്ടിരുന്നില്ലെന്നും രാഹുല്‍ പറയുന്നു.

കള്ളപ്പണക്കാരെ മോദി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കള്ളപ്പണക്കാരെ ജയിലില്‍ അടക്കുമെന്ന് പറഞ്ഞ മോദി അവരെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ദേശീയപതാകയെ സല്യൂട്ട് ചെയ്യുമ്പോള്‍ വെറും തുണിയെയല്ല സല്യൂട്ട് ചെയ്യുന്നത്. അതു പ്രതിനിധീകരിക്കുന്നത് ബന്ധത്തെയാണെന്നും രാഹുല്‍ പറയുന്നു. ദേശീയപതാകയെ ബഹുമാനിക്കുക എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെയും അഭിപ്രായത്തെ ബഹുമാനിക്കുക എന്നതാണ്.
ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു രാഹുല്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എത്രപേര്‍ക്ക് മോദി ജോലി നല്‍കിയെന്നത് ഇപ്പോഴും വ്യക്തമല്ല. വാഗ്ദാനങ്ങള്‍ നല്‍കുന്നത് പതിവാണെന്നും രാഹുല്‍ പറയുന്നു.












Click it and Unblock the Notifications