പാകിസ്താനില്‍ നിന്നും തിരിച്ചെത്തിയ മോദി ആദ്യം പോയത് വാജ്‌പേയിയെ കാണാന്‍
ദില്ലി: പാകിസ്താനില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്തത് അടല്‍ ബിഹാരി വാജ്‌പേയിയെ സന്ദര്‍ശിക്കല്‍. ബി ജെ പി സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയുടെ തൊണ്ണൂറ്റിയൊന്നാം പിറന്നാളായിരുന്നു വെള്ളിയാഴ്ച. ദില്ലി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ മോദി, വാജ്‌പേയുടെ വീട്ടിലെത്തി അദ്ദേഹത്തെ ജന്മദിനാശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് ഇക്കാര്യം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു മോദി. അടല്‍ജിയെ വീട്ടിലെത്തി കണ്ട് പിറന്നാള്‍ ആശംകള്‍ അറിയിച്ചു - മോദി ട്വീറ്റ് ചെയ്തു. നേരത്തെ, അടല്‍ ബിഹാരി വാജ്‌പേയിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോദി രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ നേതൃപാടവത്തോടെ ഇന്ത്യയെ നയിച്ച നേതാവാണ് അടല്‍ജിയെന്ന് മോദി പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിക്ക് പിന്നാലെ പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1999 ലാണ് വാജ്‌പേയ് പാകിസ്താനിലേക്ക് തന്റെ പ്രസിദ്ധമായ ബസ് യാത്ര നടത്തിയത്. ഇതിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപ്രതീക്ഷിതമായി മോദി പാകിസ്താനില്‍ ഇറങ്ങിയത്.
ബി ജെ പിയുടെ സ്ഥാപക നേതാവും ആദ്യത്തെ പ്രധാനമന്ത്രിയുമാണ് നേതാവുമാണ് അടല്‍ ബിഹാരി വാജ്‌പേയി. 1925 ഡിസംബര്‍ 25 ന് ഗ്വാളിയോറിലാണ് അദ്ദേഹം ജനിച്ചത്. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 2004 ലോക്‌സഭ തിരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയം വിട്ടു. തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, നിതീഷ് കുമാര്‍, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications