കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും സുക്കര്‍ബര്‍ഗും ഒന്നിച്ച്; ഫേസ്ബുക്കില്‍ 4.3ലക്ഷം ലൈക്ക്

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നരേന്ദ്ര മോദിയെ ഫേസ്ബുക്ക് പ്രധാനമന്ത്രി എന്ന് കളിയാക്കി വിളിച്ചവരുണ്ട്. തിരഞ്ഞെടുപ്പ് ജയിച്ച് പ്രധാനമന്ത്രിയായ ശേഷം മോദി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കൂടി തന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയാക്കുമ്പോള്‍ പലരും ഇത് കൂടി ഓര്‍ക്കുന്നുണ്ടാകണം. ക്ലീന്‍ ഇന്ത്യ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിക്കാനാണ് സുക്കര്‍ബര്‍ഗ് മോദിയെ സഹായിക്കുന്നത്.

എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌ന് ലൈക്ക് ബട്ടണ്‍ അമര്‍ത്തിയാണ് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മോദിയുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചത്. സ്വച്ഛ് ഭാരത് അഭിയാന് പുറമെ ആരോഗ്യ, ശുചിത്വ മേഖലകളിലും ഫേസ്ബുക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സുക്കര്‍ബര്‍ഗുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രം മോദി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് നാല് ലക്ഷത്തില്‍പ്പരം ലൈക്കാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ലഭിച്ചത്.

modi-markzuckerberg

സ്വച്ഛ് ഭാരത് ക്യാംപെയ്‌ന് പുറമെ മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലും സുക്കര്‍ബര്‍ഗ് താല്‍പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ സാധ്യതകളെ പ്രോത്സാഹിപ്പിക്കാന്‍ ഫേസ്ബുക്കിന് എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു മോദിയുടെ ചോദ്യം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ഭീകരവാദികള്‍ ഉപയോഗിക്കുന്നതിലെ ആശങ്ക അദ്ദേഹം സുക്കര്‍ബര്‍ഗിനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദുമായും മാര്‍ക്ക് സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തി. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതിയുടെ പ്രചാരണത്തിന് വേണ്ടിയാണ് ഫേസ്ബുക്ക് സി ഇ ഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തിയത്. നേരത്തെ ഫേസ്ബുക്ക് സി ഇ ഓ ഷെറിന്‍ സാന്‍ഡ്ബര്‍ഗുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Prime Minister Narendra Modi Friday met Facebook CEO Mark Zuckerberg and requested him to help in clean India mission. "Had a wonderful meeting with Facebook CEO Mr. Mark Zuckerberg. We discussed several issues during our meeting," Modi said on his Facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X