മോദിയുടെ ജനപ്രീതി ഒരു പൊടിക്ക് പോലും കുറഞ്ഞിട്ടില്ല... ഇന്നായാലും മോദി ഭരിക്കും!
ദില്ലി: പ്രധാനമന്ത്രിയായി ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി എങ്ങനെയാണ്. കൂടിയോ അതോ കുറഞ്ഞോ. അച്ഛേ ദിന്‍ അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മോദിയെ തിരിഞ്ഞുകൊത്തി എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. അതേ സമയം ജനോപകാര പ്രദമായ പരിപാടികളിലൂടെ മോദി സര്‍ക്കാര്‍ വികനസത്തിന്റെ പാതയിലാണ് എന്ന് സര്‍ക്കാര്‍ അനുകൂലികളും പറയുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും ഇപ്പോഴും മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല എന്നാണ് ഈ സര്‍വ്വേ ഫലം തെളിയിക്കുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും മോദിയും എന്‍ ഡി എയും അധികാരത്തില്‍ വരും എന്നാണ് എ ബി പി ന്യൂസ് - നീല്‍സണ്‍ സര്‍വ്വേയില്‍ പറയുന്നത്. 2014 മെയ് മാസത്തില്‍ കിട്ടിയതിനെക്കാള്‍ സീറ്റില്‍ ചെറിയ വ്യത്യാസം ഉണ്ടാകും എന്ന് മാത്രം. കാണൂ...

38 സീറ്റ് കുറയും
2014 മെയ് മാസത്തില്‍ എന്‍ ഡി എ യ്ക്ക് കിട്ടിയത് 339 സീറ്റുകള്‍. ഭരണം രണ്ട് വര്‍ഷം തികയാറാകുമ്പോള്‍ കിട്ടാന്‍ പോകുന്നത് 301 സീറ്റുകള്‍. ഭരിക്കാന്‍ കുശാലായി ഇത് മതി. പക്ഷേ 38 സീറ്റുകളുടെ കുറവുണ്ടാകും.

മോദിക്ക് തന്നെ വോട്ട്
54 ശതമാനം ആളുകളാണ് സര്‍വ്വേയില്‍ മോദി വളരെ നല്ലത് അല്ലെങ്കില്‍ നല്ലത് എന്ന് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയായ ശേഷവും മോദിയുടെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് സാരം.

സര്‍ക്കാരിനും പാസ് മാര്‍ക്ക്
സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും പറഞ്ഞത് മോദി സര്‍ക്കാര്‍ വളരെ നല്ലത് അല്ലെങ്കില്‍ നല്ലത് എന്നാണ്.

യു പി എയ്ക്ക് മെച്ചം
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയ്ക്ക് 108 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ 46 സീറ്റ് അധികമാണിത്.

വോട്ട് ഷെയറിലും എന്‍ ഡി എ
38 ശതമാനം വോട്ടുകളോടെ എന്‍ ഡി എ വ്യക്തമായ ഭൂരിപക്ഷം നേടും. യു പി എയ്ക്ക് 28 ശതമാനം വോട്ടാണ് കിട്ടുക.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications