Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരെയെങ്കിലും കൊന്നോ? ബലാത്സംഗം ചെയ്‌തോ?'; രാഹുലിനായി സിംഗ്വി ഉയര്‍ത്തിയ വാദങ്ങള്‍ ഇങ്ങനെ

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍. രാഹുലിനെ കുറ്റക്കാരനെന്ന് വിധിച്ച വിചാരണ കോടതി വിധി സ്‌റ്റേ ചെയ്തുള്ള ഉത്തരവ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കോടതി ഇരുകൂട്ടര്‍ക്കും 15 മിനിറ്റ് സമയം വാദത്തിന് അനുവദിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കായി മനു അഭിഷേക് സിംഗ്വിയും പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കായി മഹേഷ് ജഠ്മലാനിയുമാണ് കോടതിയില്‍ ഹാജരായത്.

ജസ്റ്റിസ് ബി ആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ച പേരുകാരില്‍ ഒരാള്‍ പോലും പരാതിയുമായി വന്നിട്ടില്ലെന്നും എന്നാല്‍ പരാതി നല്‍കിയവരെല്ലാം ബി ജെ പി പ്രവര്‍ത്തകരാണെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. 13 കോടിയോളം വരുന്ന ഈ 'ചെറിയ' സമുദായത്തില്‍ നിന്ന് ബി ജെ പിക്കാര്‍ മാത്രമാണ് പുരാതി നല്‍കിയത് എന്നത് വിചിത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

manu abhishek singvi

ആ 13 കോടിയില്‍ ഏകതാനതയോ തിരിച്ചറിയല്‍ രേഖയോ ഇല്ല. തന്റെ യഥാര്‍ത്ഥ കുടുംബപ്പേര് മോദി എന്നല്ലെന്ന് പൂര്‍ണേഷ് മോദി തന്നെ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. 'മോദി' എന്ന കുടുംബപ്പേര് ഉപയോഗിച്ച് എല്ലാവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സാക്ഷിമൊഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേസ് പരിഗണിച്ച വിചാരണ കോടതി ജഡ്ജി ഇതിനെ ഒരു ധാര്‍മ്മിക തകര്‍ച്ച ഉള്‍പ്പെടുന്ന ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു. ഇത് ജാമ്യം ലഭിക്കാവുന്നതായ കുറ്റമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം ഏതെങ്കിലും തരത്തില്‍ സമൂഹത്തിന് എതിരല്ല, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളല്ല അദ്ദേഹം ചെയ്തതായി ആരോപിക്കുന്നത്.

എന്നിട്ടും പരമാവധി രണ്ട് വര്‍ഷം തടവാണ് അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. ഇത് കാരണം ഈ മനുഷ്യന്‍ 8 വര്‍ഷത്തേക്ക് നിശബ്ദനാക്കപ്പെടാന്‍ പോകുകയാണ്. ജനാധിപത്യത്തില്‍ വിയോജിപ്പുകളുണ്ടാകുന്ന സ്വാഭാവികമാണ്. രാഹുല്‍ ഒരു കൊടുംകുറ്റവാളിയല്ല. ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളില്‍ അദ്ദേഹത്തിന് കേസുണ്ട്. പക്ഷേ ഒരിക്കലും ശിക്ഷിക്കപ്പെട്ടിട്ടില്ല. രാഹുലിന്റെ കേരളത്തിലെ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല.

കാരണം വിജയസാധ്യത കുറവാണെന്ന് അവര്‍ക്കറിയാം. ഞാന്‍ മെറിറ്റിന്റെ കാര്യത്തിലല്ല തര്‍ക്കിക്കുന്നത്. പക്ഷേ ഈ സംഭവത്തില്‍ തെളിവുകളൊന്നുമില്ല. ഒരു പേപ്പര്‍ കട്ടിംഗ് പരാതിക്കാരന് വാട്സ്ആപ്പ് വഴി ലഭിച്ചതോടെയാണ് പരാതി തുടങ്ങുന്നത്. അത് എങ്ങനെ കിട്ടി എന്നോ ആരാണ് അയച്ചതെന്നോ പറയുന്നില്ല. യഥാര്‍ത്ഥ സംഭവം എവിഡന്‍സ് ആക്ട് പ്രകാരം തെളിയിക്കപ്പെട്ടിട്ടില്ല എന്നും സിംഗ്വി ചൂണ്ടിക്കാട്ടി.

എന്നാല്‍ സിംഗ്വിയുടെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മഹേഷ് ജഠ്മലാനിയും കടുത്ത വാദങ്ങളാണ് നിരത്തിയത്. രാഹുലിന്റെ പ്രസ്തുത പ്രസംഗം 50 മിനിറ്റിലധികം നീണ്ടുനിന്നെന്നും നിരവധി തെളിവുകളും പ്രസംഗത്തിന്റെ ക്ലിപ്പിംഗും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുണ്ടെന്നും അദ്ദേബം പറഞ്ഞു. കുബുദ്ധി കൊണ്ടാണ് രാഹുല്‍ ഗാന്ധി ഒരു വിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയതെന്നും ജഠ്മലാനി പറഞ്ഞു.

പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാനായി ഉപയോഗിക്കുകയായിരുന്നു. മോദി എന്ന് പേരുള്ള എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരന്‍ എന്നും തിരഞ്ഞെടുപ്പ് കമ്മിഷനായി വീഡിയോ എടുത്തയാളും സാക്ഷിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. റഫാല്‍ കേസില്‍ ചൗകിദാര്‍ ചോര്‍ ഹേ എന്ന രാഹുലിന്റെ പരാമര്‍ശവും ജഠ്മലാനി വാദത്തിനിടെ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+