Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ രാഹുലിനെ മോദി തടയുമോ?

അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ പ്രചാരണം നടത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡണ്ട് സ്മൃതി ഇറാനിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദി രാഹുലിന്റെ തട്ടകത്തിലെത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരം അമേഠിയില്‍ മോദി പങ്കെടുക്കുന്ന കൂറ്റന്‍ റാലിയുമുണ്ട്.

മാര്‍ച്ച് ഏഴിലെ എട്ടാം ഘട്ട വോട്ടെടുപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ അമേഠി. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി, മുന്‍ നടി കൂടിയായ ബി ജെ പി നേതാവ് സ്മൃതി ഇറാനി, ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസ് എന്നിവരാണ് ഇവിടെ പ്രധാന മത്സരാര്‍ഥികള്‍. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് അമേഠി.

കഴിഞ്ഞ 12 തിരഞ്ഞെടുപ്പില്‍ 10 തവണയും കോണ്‍ഗ്രസിന് വേണ്ടിയായായിരുന്നു അമേഠി വോട്ട് കുത്തിയത്. ഇത് മൂന്നാമത്തെ തവണയാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും ജനിവിധി തേടുന്നത്. ഇത്തവണ ചെറിയൊരു തോല്‍വിപ്പേടിയിലാണ് രാഹുല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം ഗംഭീരമായൊരു റോഡ് ഷോയോടെ ഞായറാഴ്ച രാഹുല്‍ അമേഠിയിലെത്തിയിരുന്നു.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ സജീവമായി പ്രചാരണ രംഗത്തുള്ളത് പ്രിയങ്കയാണ്. രാഹുല്‍ ഗാന്ധിയുടെ തട്ടകത്തില്‍ തന്റെ ആദ്യ റാലിക്ക് ഒരുങ്ങുകയാണ് മോദി. ഈ തിരഞ്ഞെടുപ്പില്‍ പല വലിയ പേരുകാരും തോല്‍ക്കും എന്നാണ് അമേഠിയിലെ റാലിക്ക് മുമ്പായി മോദി പറഞ്ഞത്. പ്രവൃത്തി മാത്രം കൈമുതലായുള്ള ഒരു ചായക്കാരനും കുടുംബവാഴ്ചക്കാരും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ആര് ജയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+