കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വി3; വാരാണസി, വഡോദര, വിക്ടറി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ വാരണാസിക്ക് പുറമേ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയിലും മത്സരിക്കും. മോദി ഗുജറാത്തിലും മത്സരിക്കണം എന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചാണ് മോദി ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതോടെ വാരണാസിയിലും വഡോദരയിലും വിക്ടറി എന്നതായി ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോദിയുടെ മുദ്രാവാക്യം.

ഗുജറാത്തില്‍ മത്സരിക്കാന്‍ നരേന്ദ്രമോദി എന്തിനാണ് പേടിക്കുന്നത് എന്നായിരുന്നു രാഷ്ടീയ എതിരാളികള്‍ നേരത്തെ ചോദിച്ചിരുന്നത്. ഗുജറാത്തിലെ വഡോദരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ എന്തിനാണ് രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നത് എന്നായി ചോദ്യം. പേടിച്ചിട്ടല്ലേ നരേന്ദ്ര മോദി രണ്ട് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുന്നത്. പേടിയില്ലെങ്കില്‍ ഒരിടത്ത് മാത്രം മത്സരിച്ചാല്‍ പോരേ. സംശയം ന്യായമാണ്.

narendra-modi

എന്നാല്‍ മോദി രണ്ട് മത്സരങ്ങളില്‍ മത്സരിക്കുന്നതിന് ബി ജെ പിക്ക് കൃത്യമായ വിശദീകരണമുണ്ട്. ഉത്തര്‍പ്രദേശിലെ 80 ഉം അടുത്തുള്ള ബീഹാറിലെ 40 ഉം സീറ്റുകളാണ് ബി ജെ പിയുടെ ഉന്നം. ഈ രണ്ടിടത്തും ഭൂരിപക്ഷം കിട്ടിയാലേ 272 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിയൂ. രണ്ടിടത്തും നിലവില്‍ പാര്‍ട്ടിക്ക ഭരണമില്ല. മോദി വേവ് മുതലാക്കുക വഴി മാത്രമേ തല്‍ക്കാലം ഇത് സാധ്യമാകൂ. അപ്പോള്‍ പിന്നെ തുരുപ്പുചീട്ട് തന്നെ കളത്തിലിടാതെ തരമില്ല.

എന്താണ് വഡോദരയിലെയും വാരണാസിയിലെയും ഇപ്പോഴത്ത സ്ഥിതി. വാരണാസിയില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയാണ് നിലവിലെ എം പി. 2004 ല്‍ കോണ്‍ഗ്രസ് ജയിച്ചതൊഴിച്ചാല്‍ 99, 98, 96, 91 തിരഞ്ഞെടുപ്പുകളിലെല്ലാം ബി ജെ പിയെ മാത്രം തുണച്ച സീറ്റാണിത്. ഇവിടെ മോദിക്ക് വിജയം ഒരു വെല്ലുവിളിയാകുമെന്ന് കരുതുന്നവര്‍ കുറവാണ്. 57 ശതമാനം വോട്ടുകളോടെ ബി ജെ പിയിലെ ബാലു ശുക്ലയാണ് വഡോദരയിലെ എം പി. ഇവിടെയും മോദിക്ക് ഭയക്കത്തക്കതായി ഒന്നുമില്ല.

English summary
Why Narendra Modi decided to contest from Varanasi and Vadodara?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X