കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയ തോല്‍പിക്കാന്‍ 76 സ്ഥാനാര്‍ഥികള്‍!

Google Oneindia Malayalam News

വാരണാസി: ക്ഷേത്രഭൂമിയായ വാരണാസിയില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ തോല്‍പിക്കാന്‍ കച്ച കെട്ടിയിറങ്ങുന്നത് 76 സ്ഥാനാര്‍ഥികള്‍. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് അജയ് റായ് എന്നീ പ്രബലരും മറ്റ് പാര്‍ട്ടിക്കാരും പാര്‍ട്ടിയില്ലാത്തവരും അടങ്ങിയതാണ് ഈ സ്ഥാനാര്‍ഥി സംഘം.

38 പാര്‍ട്ടി സ്ഥാനാര്‍ഥിമാരും 39 സ്വതന്ത്രരുമാണ് വാരണാസിയില്‍ നിന്നും ലോക്‌സഭയിലെത്താന്‍ മത്സരിക്കുന്നത്. ബി എസ് പി, എസ് പി, ശോഷിത് സമാജ് ദള്‍, സര്‍വ സമാജ് കല്യാണ്‍ പാര്‍ട്ടി, നിര്‍മല്‍ ഇന്ത്യ പാര്‍ട്ടി, മൗലിക് അധികാര്‍ പാര്‍ട്ടി, രാഷ്ട്രീയ അംബേദ്കര്‍ ദള്‍, ഗാന്ധി ഏക്താ പാര്‍ട്ടി, യുവ വികാസ് പാര്‍ട്ടി, സനാതന്‍ സംസ്‌കൃതി രക്ഷാ ദള്‍ എന്നിങ്ങനെ പോകുന്നു വാരണാസിയില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ നിര.

narendramodi

തിങ്കളാഴ്ചയായിരുന്നു വാരണാസിയില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലവും വാരണാസിയാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പത്ത് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഏറ്റവും അവസാന ഘട്ടമായ മെയ് 12 നാണ് വാരണാസിയില്‍ വോട്ടെടുപ്പ്. ഫലം മെയ് 16ന്.

കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ മരുമകന്‍ പി എന്‍ ശ്രീരാമ ചന്ദ്രനാണ് മോദിക്കും കെജ്രിവാളിനും എതിരെ മത്സരിക്കുന്ന സ്വതന്ത്രരില്‍ ഒരാള്‍. ഇദ്ദേഹം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കും എതിരായി മത്സരിക്കുന്നുണ്ട്. രാജേന്ദ്ര പ്രസാദ്, സ്വാമി ലക്ഷ്മി നാരായണാചാര്യ, ഘനശ്യാം, ആംബ്രോസ് ഡി മെല്ലോ, നരേന്ദ്ര തുടങ്ങിയവരാണ് വാരണാസിയില്‍ നരേന്ദ്ര മോദിയെയും കെജ്രിവാളിനെയും തോല്‍പ്പിക്കാനായി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

English summary
BJP leader Narendra Modi to lock horns with 76 candidates in Varanasi. However, Modi's main challengers are AAP's Arvind Kejriwal and Congress' Ajay Rai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X