കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ മോദി തരംഗമില്ല, ലോക്സഭ തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത് മോദി സുനാമിയെന്ന് പ്രതാപ് സിംഹ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ മൈസൂര്‍- കുടക് മണ്ഡലത്തില്‍ ലോകസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപിയും കോണ്‍ഗ്രസും. ബിജെപിയുടെ പ്രതാപ് സിംഹയാണ് കോണ്‍ഗ്രസിലെ സിഎച്ച് വിജയശങ്കറുമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്. പ്രതാപിന് ഇത് രണ്ടാമങ്കമാണ്. 2014ല്‍ ബിജെപിക്ക് മിന്നും വിജയം നേടി കൊടുത്ത മണ്ഡലമാണിത്. അന്ന് ആദ്യമായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത പ്രതാപ് സിംഹയക്ക് ചരിത്ര വിജയമായിരുന്നു ഇവിടെ നേടാന്‍ ആയത്. കോണ്‍ഗ്രസിലെ എ എച്ച് വിശ്വനാഥനെ ആണ് പ്രതാപ് അന്ന് നേരിട്ടത്. മോദി തരംഗത്തിന്റെയും യുവത്വത്തിന്റെയും വിജയമെന്നാണ് അന്ന് ഈ ജയത്തെ വിലയിരുത്തിയിരുന്നിയത്. മണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ജനങ്ങള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് പ്രതാപ് പറയുന്നു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന് പ്രഥമ പരിഗണന നല്‍കി രാജ്യത്തെ വോട്ടര്‍മാര്‍, ഇല്ലാതായ തൊഴിലുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ന് സര്‍വ്വേ
മോദി തരംഗമല്ല ഇന്നെന്നും പകരം മോദി് സുനാമിയാണ് 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് എന്ന് പ്രതാപ് സിംഹ വണ്‍ ഇന്ത്യയോട് പറഞ്ഞു. 2014ല്‍ മോദി തരംഗമായിരുന്നു എന്നും 2019ല്‍ തരംഗം സുനാമിക്ക് വഴി മാറി അതിനാല്‍ ഇത്തവണയും ബിജെപി അധികാരത്തിലെത്തുമെന്നുമുള്ള ആത്മവിശ്വാസതതിലാണ് പ്രതാപ്. 2014ല്‍ മോദിയുടെ പ്രവൃത്തികള്‍ ജനത്തെ പറഞ്ഞ് മനസിലാക്കി കൊടുക്കണമായിരുന്നു 2019ല്‍ അവര്‍ക്ക് അത് നേരിട്ട് ബോധ്യമാകും. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നിരവധി പദ്ധതികള്‍ തന്നെ അതിന് തെളിവാണ്. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും പ്രതാപ് സിംഹ പറയുന്നു.

bjp-22-15113


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തന്നെ അതിനുളള ഉദാഹരമണമാണ്. ഉജ്വല സ്‌കീം തന്നെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം വലിയ തോതില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചു. വൈദ്യൂതീകരണം കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ ആരോഗ്യമുള്ള ഒരു ജനതയ്ക്കായി യത്‌നിക്കുന്നു. ബാലക്കോട്ടിലെ ഭീകരക്യാംപില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം മോദിയാല്‍ മാത്രം സാധിക്കുന്നതാണ്. ജനങ്ങള്‍ക്ക് മോദിയുടെ കഴിവെന്താണെന്ന് അറിയാമെന്നും മോദി ജനങ്ങളെ സമീപിക്കുമ മുമ്പ് ജനങ്ങള്‍ അദ്ദേഹത്തിനായി വോട്ട് ചെയ്യുമെന്നും പ്രതാപ് സിംഹ പറഞ്ഞു.

ഗ്രാമീണ ഇന്ത്യയും മോദിയുടെ ഭരണത്തില്‍ തൃപ്തരാണെന്നും പറയുന്നു. പ്രതാപിന്റെ മണ്ഡലത്തിലെ ടിപ്പു ജയന്തി വിവാദത്തെ സൂചിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ആണ് ടിപ്പു ജയന്തിയുടെ നടത്തിപ്പുകാരെന്നും അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കോണ്‍ഗ്രസും സിദ്ധരാമയ്യയുമാണ് ഉത്തരവാദികള്‍ എന്നും പറയുന്നു. ഇതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെനന്നും പ്രതാപ് സിംഹ പറഞ്ഞു. ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് തേജസ്വി സൂര്യ മത്സരിക്കുന്നത് എന്തുകൊണ്ടും മികച്ച തീരുമാനമാണെന്നും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുടെ മികവറിയാമെന്നും അതിനാല്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Modi wave is not hit in this election, this time Modi will hit like Tsunami says BJP's Pratap Simha. BJP will again came in to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X