കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന് പ്രഥമ പരിഗണന നല്‍കി രാജ്യത്തെ വോട്ടര്‍മാര്‍, ഇല്ലാതായ തൊഴിലുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ന് സര്‍വ്വേ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സര്‍വ്വേയുമായി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോമ്‌സ്. 2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സര്‍വ്വേ നടത്തിയത്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വേ രാജ്യത്തെ 534 മണ്ഡലങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാണ്. 2,73,487 വോട്ടര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തതായി പറയുന്നു. രാജ്യത്തെ വോട്ടര്‍മാര്‍ ഏത് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്നതാണ് സര്‍വ്വേയുടെ പ്രധാനലക്ഷ്യം. ഇത്തരത്തില്‍ വോട്ടേഴ്‌സിന്‍റെ വോട്ടിങ് രീതിക്ക് മുന്‍ഗണന നല്‍കുന്ന 31 വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് സര്‍വ്വേ.

<strong>ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍</strong>ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍

ശുദ്ധജലം, വൈദ്യുതി, റോഡ്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗതം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ വോട്ടേഴ്‌സ് അവരുടെ മുന്‍ഗണനയ്ക്കനുസരിച്ചുള്ള അഞ്ച് വിഷയങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്താണ് സര്‍വ്വേ നടത്തുന്നത്.

തൊഴിലിന് മുൻഗണന!

തൊഴിലിന് മുൻഗണന!

തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് വോട്ടര്‍മാര്‍ മുഖ്യപരിഗണന നല്‍കുന്നത്. ഇതോടൊപ്പം തീവ്രവാദത്തെ ഇല്ലായ്മ ചെയ്യല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ആദ്യ പത്തില്‍ ഇടംനേടുന്നു. എന്നാല്‍ മൗലികാവകാശങ്ങളുടെ ലംഘനവും ജീവിക്കാനുള്ള അവകാശവും ഈ സര്‍ക്കാര്‍ കാലത്ത് ഹനിക്കപ്പെട്ടു എന്നും വോട്ടര്‍മാര്‍ പറയുന്നുണ്ട്.

 ശരാശരിയിൽ താഴെ നിലവാരം

ശരാശരിയിൽ താഴെ നിലവാരം

ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തന മികവില്‍ ഏറെപ്പേരും ശരാശരിയില്‍ താഴെ നിലവാരം ആണ് പുലര്‍ത്തുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്. അതിനാല്‍ തന്നെ തൊഴില്‍ രംഗത്ത് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും വോട്ടര്‍മാര്‍ പറയുന്നു. മികച്ച തൊഴിലവസരങ്ങള്‍ക്ക് 46.80 ശതമാനവും ആരോഗ്യപരിപാലനത്തിന് 34.60 ശതമാനം പേരും ശുദ്ധജല ലഭ്യതയ്ക്ക് 30.50 ശതമാനം പേരും പ്രാധാന്യം നല്‍കുന്നു. ഇതോടൊപ്പം മികച്ച റോഡുകള്‍ക്ക് 28.34 ശതമാനവും പൊതുഗതാഗതത്തിന് 27.35 ശതമാനവും പ്രാധാന്യം നല്‍കുനന്നതായി സര്‍വ്വേ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. കൃഷിക്കായുള്ള ജലസേചനം, കാര്‍ഷിക കടങ്ങള്‍, കാര്‍ഷിക വിഭവങ്ങളുടെ താങ്ങുവില,എന്നിവയെല്ലാം തന്നെ ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളാകും.

 മുൻഗണന തൊഴിലിന് തന്നെ!

മുൻഗണന തൊഴിലിന് തന്നെ!


2017ലെ സര്‍വ്വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴില്‍ അവസരങ്ങളും ആരോഗ്യ സുരക്ഷ വിഷയങ്ങളും ഇത്തവണയും മുന്‍ഗണന വിഷയങ്ങളാകുന്നു, ചുരുക്കത്തില്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഇല്ലാതായ തൊഴിലവസരങ്ങള്‍ ലോക് സഭ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്ന് പറയുന്നു. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് ഈ വര്‍ഷം തൊഴിലവസരങ്ങള്‍ക്ക് വോട്ടര്‍മാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതും ഇത് തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും സര്‍വ്വേ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Employment opertinities are the top most priority of voters says association of democratic reforms survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X