Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസിൻ ജഹാനെതിരെ ഷമി വീണ്ടും രംഗത്ത്.. സഹോദരൻ പീഡിപ്പിച്ചുവെന്നത് കള്ളക്കഥയെന്ന് ഷമി!

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഈ മാസം ഏഴിനാണ് ആദ്യമായി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ട് എന്നതായിരുന്നു ആദ്യത്തെ ആരോപണം. തുടര്‍ന്നുള്ള ദിവസങ്ങള്‍ അമ്പരപ്പിക്കുന്ന പല ആരോപണങ്ങളും ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഉന്നയിച്ചു. പലതിനും മറുപടിയുമായി ഷമി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹസിനുമായി ഇനിയൊരു പ്രശ്‌നപരിഹാരവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഹമ്മദ് ഷമി.

 എല്ലാ പ്രതീക്ഷയും അവസാനിച്ചു

എല്ലാ പ്രതീക്ഷയും അവസാനിച്ചു

ഷമിക്കെതിരെ പീഡനവും കൊലപാതകശ്രമവും ഒത്തുകളിയും ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഷമിയുടെ ക്രിക്കറ്റ് ഭാവി ഉള്‍പ്പെടെ അപകടത്തിലായി. അതുകൊണ്ട് തന്നെ ഭാര്യയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ഷമി നടത്തിയിരുന്നു. മകളുടെ ചിത്രം ഉപയോഗിച്ചുള്ള ഷമിയുടെ ട്വീറ്റ് സഹതാപം പിടിച്ച് പറ്റാനുള്ള അഭിനയം മാത്രമാണ് എന്നാണ് ഹസിന്‍ പ്രതികരിച്ചത്. കോടതിക്ക് പുറത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഭാര്യയുമായി ഒന്നിക്കുന്ന കാര്യത്തില്‍ എല്ലാ പ്രതീക്ഷയും അവസാനിച്ചു കഴിഞ്ഞെന്നാണ് ഷമിയിപ്പോള്‍ പറയുന്നത്.

മുറിയിലിട്ട് പൂട്ടി

മുറിയിലിട്ട് പൂട്ടി

ഷമിയും കുടുംബാംഗങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ് എന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. മാത്രമല്ല ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ഹസിന്‍ വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍ പ്രദേശിലെ അമ്രോഹയിലെ വീട്ടില്‍ വെച്ച് ഷമി തന്നെ സഹോദരന്റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് കയററി വിട്ട് പുറത്ത് നിന്ന് മുറി പൂട്ടി എന്നായിരുന്നു ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണം.

നീയൊരു മോഡല്‍ അല്ലേ

നീയൊരു മോഡല്‍ അല്ലേ

സഹോദരനൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ഷമി തന്നോട് ആവശ്യപ്പെട്ടത്. നീയൊരു മോഡല്‍ അല്ലേ, നിന്നെ ഇതൊന്നും ബാധിക്കില്ലല്ലോ എന്ന് പറഞ്ഞാണ് സഹോദരനൊപ്പം കിടക്ക പങ്കിടാന്‍ ഷമി തന്നെ മുറിക്കകത്തേക്ക് തള്ളിവിട്ടതെന്നും ഹസിന്‍ ആരോപിക്കുകയുണ്ടായി. ഷമിയുടെ സഹോദരന്‍ തന്റെ ദേഹത്ത് മോശമായ രീതിയില്‍ സ്പര്‍ശിച്ചതോടെ താന്‍ നിലവിളിച്ചുവെന്നും അതുകൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത് എന്നുമാണ് ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് കൊണ്ടാണ് ഷമി രംഗത്ത് വന്നിരിക്കുന്നത്.

തെളിവുകള്‍ കയ്യിലുണ്ട്

തെളിവുകള്‍ കയ്യിലുണ്ട്

തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകള്‍ കയ്യിലുണ്ടെന്ന് ഷമി പറയുന്നു. ഡിസംബര്‍ രണ്ടാം തിയ്യതി മുതല്‍ ആറാം തിയ്യതി വരെ താന്‍ ടെസ്റ്റ് മത്സരം കളിക്കുകയായിരുന്നു. ഡിസംബര്‍ 6ന് തങ്ങള്‍ ദില്ലിയിലെ താജ് ഹോട്ടലില്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തു. ഡിസംബര്‍ ഏഴാം തിയ്യതി രാവിലെ പത്ത് മണിക്കാണ് ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തത്. അവിടെ നിന്നും നാട്ടിലെത്തുമ്പോള്‍ സമയം വൈകിട്ട് 3.30 ആയിരുന്നു. ആ ദിവസമാണ് സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്ന് ഹസിന്‍ ആരോപിക്കുന്നതെന്ന് ഷമി വ്യക്തമാക്കുന്നു. സഹോദരനെതിരായ ആരോപണങ്ങള്‍ കള്ളമാണെന്നാണ് ഷമിയുടെ വാദം.

ഹസീബ് ഈ ചിത്രത്തിലേ ഇല്ല

ഹസീബ് ഈ ചിത്രത്തിലേ ഇല്ല

അന്നത്തെ ദിവസം കയ്യില്ലാത്ത ഒരു ജാക്കറ്റായിരുന്നു താന്‍ ധരിച്ചിരുന്നത്. അന്ന് ഫാം ഹൗസിലെത്തിയപ്പോള്‍ എന്തിനാണ് സ്ലീവ് ലെസ് ജാക്കറ്റ് ധരിച്ചതെന്ന് ഹസിന്‍ തന്നോട് ചോദിച്ചിരുന്നു. സഹോദരന്‍ തങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നത്. തന്റെ സഹോദരന്‍ ഹസീബ് ഈ ചിത്രത്തിലേ ഇല്ലെന്നാണ് ഷമി പറയുന്നത്. ഹസിന്‍ ജഹാന്റെ പരാതി പ്രകാരം ഷമിക്കും സഹോദരന്‍ ഹസീബിനും അടക്കം നാല് പേര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തിരിക്കുകയാണ്. അതിനിടെ ഷമിയുടെ അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി ഹസിന്‍ ജഹാന്‍ പുറത്ത് വിട്ട ചാറ്റ് സ്‌കീന്‍ഷോട്ടുകള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+