മുഹമ്മദ് ഷമിക്ക് പാകിസ്താനി യുവതികളുമായി ബന്ധം; ദുബായ് ഹോട്ടലില്‍ താമസം, നഷ്ടമായത് കോടികള്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഭാര്യ വിദേശത്ത് വച്ച് ഷമി നടത്തുന്ന നീക്കങ്ങളും പുറത്തുവിട്ടു. ദുബായ് ഹോട്ടലില്‍ നിരവധി യുവതികള്‍ക്കൊപ്പം ഷമി താമസിക്കാറുണ്ടെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ പറയുന്നത്. ദുബായിലെയും പാകിസ്താനിലെയും യുവതികളെ ഷമി ദുബായിലെ ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും ഭാര്യ പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്ത തന്നെ ഭീഷണിപ്പെടുത്തിയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടേറെ സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ഭാര്യ ഇതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു....

തുടര്‍ച്ചയായ ആരോപണങ്ങള്‍

തുടര്‍ച്ചയായ ആരോപണങ്ങള്‍

പാകിസ്താനിലെയും ദുബായിലെയും യുവതികളുമായിട്ടാണ് മുഹമ്മദ് ഷമിക്ക് വിദേശത്ത് ബന്ധമുള്ളതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമിക്കെതിരേ ഭാര്യ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് സോഷ്യല്‍ മീഡിയയിലും ഇക്കാര്യം അവര്‍ പരസ്യപ്പെടുത്തി.

വിദേശത്തെ ബന്ധങ്ങള്‍

വിദേശത്തെ ബന്ധങ്ങള്‍

എന്നാല്‍ വിദേശത്ത് വച്ച് ഷമി നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ ഭാര്യ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ യുവതികളുമായി ഷമിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. കൂടാതെ ദുബായിലെ യുവതികളുമായി ഷമി ബന്ധം പുലര്‍ത്തുന്നുണ്ട്.

വിളിച്ചുവരുത്തുന്നു

വിളിച്ചുവരുത്തുന്നു

ദുബായിലെ ഹോട്ടലുകളിലേക്ക് പാകിസ്താന്‍ യുവതികളെ ഷമി വിളിച്ചുവരുത്തുമായിരുന്നു. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷവും ഷമി ദുബായിലെത്തി ഹോട്ടലില്‍ താമസിച്ചിരുന്നു.

എല്ലാവരും നാട്ടിലേക്ക്

എല്ലാവരും നാട്ടിലേക്ക്

എല്ലാ ക്രിക്കറ്റ് താരങ്ങളും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഷമി പോയത് ദുബായിലേക്കാണ്. അവിടെ ഹോട്ടലില്‍ പാകിസ്താനി യുവതികള്‍ക്കൊപ്പമാണ് ഷമി താമസിച്ചതെന്നും ഭാര്യ പറയുന്നു.

ഗൂഢാലോചന

ഗൂഢാലോചന

എന്നാല്‍ ഭാര്യയുടെ ആരോപണങ്ങളെല്ലാം ഷമി തള്ളി. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഷമി പറയുന്നു.

പരിശോധിക്കുന്നുവെന്ന് പോലീസ്

പരിശോധിക്കുന്നുവെന്ന് പോലീസ്

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ പോലീസുമായി ഹസിന്‍ ജഹാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യം എസ്പി സ്ഥിരീകരിച്ചു. എന്നാല്‍ ഷമിക്കെതിരേ കേസെടുത്തിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു.

ഫെബ്രുവരി 18ന്

ഫെബ്രുവരി 18ന്

ദുബായ് വിമാനത്താവളത്തില്‍ വച്ച് പാകിസ്താനി യുവതിയുമായി ഷമി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഫെബ്രുവരി 18നായിരുന്നു ഇത്. അടുത്ത ദിവസമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചതെന്നും ഭാര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തര്‍ക്കത്തിലേര്‍പ്പെട്ടു

തര്‍ക്കത്തിലേര്‍പ്പെട്ടു

ബെംഗളൂരു, പൂനെ, ഇന്‍ഡോര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലെ യുവതികളുമായിട്ടെല്ലാം ഷമിക്ക് ബന്ധമുണ്ടെന്ന് ഭാര്യ പറുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

കുല്‍ദീപ് എത്തിക്കുന്നു

കുല്‍ദീപ് എത്തിക്കുന്നു

കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നത്. ഇയാളെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. ഷമിയെ കോടതി കയറ്റുമെന്നും വിവാഹ മോചനം മരണം വരെ ചെയ്യില്ലെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

കോടികള്‍ നഷ്ടം

കോടികള്‍ നഷ്ടം

അതേസമയം, പുതിയ വിവാദം ഷമിക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. ബിസിസിഐയുടെ പുതിയ വേതനകരാറില്‍ നിന്ന് ഷമി പുറത്തായി. ഷമിക്കെതിരേ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്നാണ് വിവരം. ഷമി തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ കരാറില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍

പ്രധാനമന്ത്രിക്ക് നിവേദനം കൊടുക്കാനെത്തി; വനിത കമ്മീഷൻ അധ്യക്ഷയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു!

തനിക്ക് നേരെ നടക്കുന്നത് വധശ്രമം തന്നെ... ആവര്‍ത്തിച്ച് പ്രവീണ്‍ തൊഗാഡിയ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mohammed Shami has relations with Pakistani women, calls to hotel rooms: Hasin Jahan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്