ഷമിക്ക് കുരുക്കിട്ട് ഭാര്യ; സഹോദരനൊപ്പം നിര്‍ബന്ധിച്ച് മുറിയിലിട്ട് പൂട്ടി, വിവാദം കത്തുന്നു

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഷമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ ഹസ്സിൻ, വിവാദം കത്തുന്നു | Oneindia Malayalam

  കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെ ഭാര്യയുടെ പുതിയ ആരോപണങ്ങള്‍. ഭര്‍ത്താവിന്റെ സഹോദരനൊപ്പം ഷമി തന്നെ നിര്‍ബന്ധിച്ച് മുറിയിലടിച്ചെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിക്കുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹസിന്‍ ജഹാന്റെ കൊല്‍ക്കത്തയിലെ വീടിന് പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഷമിക്കൊപ്പം താമസിക്കുമ്പോള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.

  ഷമിയെ അറസ്റ്റ് ചെയ്യുമോ എന്നത് സംബന്ധിച്ചും പോലീസ് പ്രതികരിച്ചു. ഭാര്യ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ മുഹമ്മദ് ഷമിയുടെ ഭാവി ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ബിസിസിഐ, ഐപിഎല്‍ കരാറുകളില്‍ നിന്ന് താരത്തിന് വിലക്കുണ്ടാകുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞു. നിരവധി സ്ത്രീകളുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഭാര്യ പരാതി നല്‍കിയതും പുതിയ കാര്യങ്ങള്‍ കൂടി പറയുകയും ചെയ്തിരിക്കുന്നത്....

  സഹോദരന്റെ മുറിയില്‍

  സഹോദരന്റെ മുറിയില്‍

  മുഹമ്മദ് ഷമി മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബന്ധുവായ യുവതിയെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഷമി തന്നെ സോഹദരന്റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് കയറ്റിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ സംഭവം നടന്നതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. ഷമിയുടെ സഹോദരന്‍ ഈ സമയം തന്നെ അപമര്യാദയായ തരത്തില്‍ തൊട്ടു. എന്നാല്‍ ഞാന്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിടിവിടുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് തന്നോട് പോകാന്‍ പറഞ്ഞുവെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

  കുടുംബം ഇപ്പോള്‍ ചെയ്യുന്നത്

  കുടുംബം ഇപ്പോള്‍ ചെയ്യുന്നത്

  അംറോഹയിലെ വീട്ടില്‍ വച്ചാണ് ഈ സംഭവം നടന്നത്. ഏറെ കാലം മോഡല്‍ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങള്‍ കേട്ടാന്‍ തന്നെ അലട്ടാറില്ല. എന്നാല്‍ സ്വന്തം ഭര്‍ത്താവ് സഹോദരന്റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് അയക്കുന്നത് ശരിയാണോ. അന്ന് താന്‍ കരഞ്ഞ് നിലവിളിച്ചത് കൊണ്ടാണ് ഭര്‍ത്താവിന്റെ സഹോദരന്‍ പോകാന്‍ പറഞ്ഞത്. ഷമിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങള്‍ സംബന്ധിച്ച് ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് നിരവധി തവണ പറഞ്ഞിരുന്നു. അന്നൊന്നും അവര്‍ കാര്യമാക്കിയില്ല. സ്ത്രീയല്ലേ, സഹിക്കൂ എന്നായിരുന്നു അവരുടെ പ്രതികരണം. അന്ന് എനിക്ക് ചെവി കൊടുക്കാത്ത കുടുംബം ഇപ്പോള്‍ തന്നെ നിരന്തരം വിളിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

  ഇനി എന്റെ വഴി

  ഇനി എന്റെ വഴി

  അന്ന് എന്നെ കേള്‍ക്കാത്ത അവരെ ഇപ്പോള്‍ ഞാനും കേള്‍ക്കില്ല. ഞാന്‍ എന്റേതായ വഴിയില്‍ യാത്ര തുടങ്ങുകയാണ്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഷമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പങ്കുവച്ചപ്പോഴാണ് കുടുംബത്തിന് ബോധം വന്നത്. നിരവധി തവണ എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇനി അവരെ കേള്‍ക്കാന്‍ എനിക്ക് മനസില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമിക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതക ശ്രമം, ബലാല്‍സംഗം, പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജാദവ്പൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഷമിയുടെ സഹോദരനെതിരെയാണ് ബലാല്‍സംഗ കേസ് എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

   പോലീസ് പറയുന്നു

  പോലീസ് പറയുന്നു

  കേസ് അന്വേഷണം ആരംഭിച്ചെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. ഷമിയോട് ചോദ്യം ചെയ്യലിന് നേരിട്ട ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത പോലീസിന്റെ ക്രമിനില്‍ കേസ് അന്വേഷണ വിഭാഗമാണ് ഷമിക്കെതിരായ ആരോപണവും അന്വേഷിക്കുന്നത്. ഹസിന്‍ ജഹാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തങ്ങള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നും നിസാരമായി തള്ളിക്കളയുന്നില്ലെന്ന് ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഷമിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ കസ്റ്റഡിയില്‍ എടുക്കുമോ എന്ന കാര്യവും പോലീസ് വിശദീകരിച്ചു.

  കസ്റ്റഡിയില്‍ എടുക്കുക അപ്പോള്‍ മാത്രം

  കസ്റ്റഡിയില്‍ എടുക്കുക അപ്പോള്‍ മാത്രം

  ആദ്യം ചോദ്യം ചെയ്യാനാണ് തീരുമാനം. കസ്റ്റഡിയില്‍ എടുക്കുന്ന കാര്യം പരിഗണനയിലുണ്ട്. ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ക്രിമിനല്‍ അഭിഭാഷകനുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്വേഷണ സംഘവുമായി ഷമി സഹകരിച്ചില്ലെങ്കില്‍ മാത്രം കസ്റ്റഡിയില്‍ എടുത്താല്‍ മതി എന്നാണ് പോലീസിന് അഭിഭാഷകന്‍ നല്‍കിയ ഉപദേശം. ഷമിയെ പോലൊരു വ്യക്തി കേസുമായി സഹകരിക്കാന്‍ തന്നെയാണ് സാധ്യത എന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ഭാര്യയുടെ ആരോപണങ്ങളെല്ലാം ഷമി തള്ളിയിട്ടുണ്ട്. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് ഷമിയുടെ നിലപാട്. അന്വേഷണവുമായി സഹകരിക്കുമെന്നും ധര്‍മശാലയിലുള്ള അദ്ദേഹം പ്രതികരിച്ചു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Mohammed Shami's wife makes another shocking claim, says cricketer forced her into a room with his brother

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്