ഷമിക്ക് കുരുക്ക് മുറുകുന്നു, വിവാഹമോചനത്തിന് ശ്രമം, തന്നെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയെന്ന് ഹസിന്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ പേസ് ബൗളര്‍ മുഹമ്മദ് ഷമി കൂടുതല്‍ കുരുക്കിലേക്ക്. ഷമിക്കെതിരെ കാര്യമായ തെളിവുകള്‍ ഭാര്യ ഹസിന്‍ ജഹാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന് പുറമേ ഞെട്ടിക്കുന്ന ചില വിവരങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഷമിക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഷമി താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു

അതേസമയം വിഷയത്തില്‍ ഷമിയും ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണ്. സന്തോഷകരമായ കുടുംബ ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഷമി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷമിയെ കാണാനില്ലെന്ന് പറഞ്ഞതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കാനായി അദ്ദേഹം രംഗത്തെത്തിയത്.

ഒഴിവാക്കാന്‍ ശ്രമം...

ഒഴിവാക്കാന്‍ ശ്രമം...

ഷമി തന്നെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിനായി വിവാഹമോചനത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ഹസിന്‍ പറഞ്ഞു. ചെയ്ത് കൂട്ടുന്ന തെറ്റുകളെ കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കുറേ നാളായി ശ്രമിക്കുന്നതാണ്. ഇത് അദ്ദേഹം വെറുത്തിരുന്നു. പാകിസ്താന്‍ യുവതിയുമായി സംസാരിച്ച രേഖകളുള്ള മൊബൈല്‍ ഫോണ്‍ എന്റെ കൈയ്യിലില്ലെങ്കില്‍ അയാള്‍ പണ്ടേ എന്നെ ഉപേക്ഷിക്കുമായിരുന്നു. ഉത്തര്‍പ്രദേശിലേക്ക് പോകാനാണ് ഷമി ആഗ്രഹിച്ചിരുന്നത്. അതിനായി തന്നെ ഒഴിവാക്കുമെന്ന് ഷമി എപ്പോഴും പറയാറുണ്ടായിരുന്നു. ഒരിക്കലും അയാളെ വിശ്വസിക്കാന്‍ സാധിക്കില്ല. പറയുന്നത് മുഴുവന്‍ നുണയാണെന്നും ഹസിന്‍ പറയുന്നു.

പല സ്ത്രീകള്‍....

പല സ്ത്രീകള്‍....

സുന്ദരികളായ സ്ത്രീകള്‍ക്കൊപ്പം സമയം ചെലവിടാനാണ് ഷമി എപ്പോഴും ആഗ്രഹിക്കുന്നത്. പലരുടെയും മുന്നില്‍ വച്ച് ഷമി തന്നെ തല്ലാറുണ്ടായിരുന്നു. കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു. തന്നോട് നേരിട്ട് സംസാരിക്കുകയാണെങ്കില്‍ മറുവശത്ത് ഫോണില്‍ ഏതെങ്കിലും സ്ത്രീയുമായി സംസാരിക്കുകയും ചെയ്യും. ഒരിക്കല്‍ പോലും വീട്ടില്‍ വച്ച് ഷമി നല്ല രീതിയില്‍ പെരുമാറിയിട്ടില്ല. ഷമിയുടെ കുടുംബാംഗങ്ങളും ഇതിനെ പിന്തുണച്ചു. വേറൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഷമിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒരേപോലെ ശ്രമിച്ചു. അതിനായി പലപ്പോഴും തന്നെ അപകടപ്പെടുത്താന്‍ വരെ ശ്രമിച്ചു. മറ്റുള്ളവര്‍ എത്ര കഷ്ടപ്പെട്ടാലും താന്‍ സുരക്ഷിതനായിരിക്കണമെന്ന ആവശ്യമാണ് ഷമിക്കുള്ളതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

മൊഴിയെടുത്തു

മൊഴിയെടുത്തു

കൊല്‍ക്കത്ത പോലീസ് ഹസിന്‍ ജഹാന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ യുവതിയുമായി സംഭാഷണം നടന്നുവെന്ന് പറയുന്ന മൊബൈല്‍ ഫോണും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം ഷമിക്കെതിരായ ആരോപണങ്ങള്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തതെന്ന് ഹസിന്‍ ജഹാന്‍ ചോദിച്ചു. ഷമി താമസിച്ച ഹോട്ടലില്‍ എന്തൊക്കെ നടന്നെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാവുന്നതാണ്. അയാളുടെ സ്രോതസുകളെ കുറിച്ചും അന്വേഷിക്കണം. ഇതിലൊന്നും മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട് അന്ന് ഷമി താന്‍ വിളിച്ചിരുന്നു. വിവാഹബന്ധം തകര്‍ക്കരുതെന്ന് കാണിച്ചായിരുന്നു ഷമി വിളിച്ചത്. അദ്ദേഹം തെറ്റ് തിരുത്തി തിരിച്ച് വന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എന്നാല്‍ ഷമി ഇതുവരെ തന്നോട്ട് മനസ് തുറന്നിട്ടില്ലെന്നും ഹസിന്‍ വ്യക്തമാക്കി.

അതിനിര്‍ണായകം

അതിനിര്‍ണായകം

ഷമിക്ക് ഇനിയുള്ള നാളുകള്‍ അതിനിര്‍ണായകമാണ്. ഹസിന്‍ ജഹാന്‍ നല്‍കിയ ശബ്ദശകലത്തിലെ അലിഷ്ബ എന്ന പെണ്‍കുട്ടി ആരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കേസ് ഷമി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. തനിക്കെതിരായ ഗൂഢാലോചനയാണ് ഇതെന്ന് ഷമി പറയുന്നുണ്ട്. എല്ലാം അന്വേഷണത്തില്‍ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. ഷമിയുടെ അമ്മ അഞ്ചുമന്‍ അറ ബീഗം, സഹോദരന്‍ ഹാസിബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ, ഷമിയുടെ സഹോദരി ഷാബിന അഹ്ജും എന്നിവര്‍ക്കെതിരെയാണ് നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ഹസിന്‍ ജഹാനെ ബലാത്സംഗം ചെയ്ത കുറ്റവും ഷമിയുടെ സഹോദരനെതിരെ ഉണ്ട്. കുടുംബത്തിനകത്തെ പ്രശ്‌നം അവിടെ തന്നെ തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഷമി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ഹസിന്‍ ജഹാന്‍ ഒരുങ്ങുന്നത്.

ഹസിന്‍ ജഹാന്‍ അംറോഹയിലെ റാണി; ജനം ആശ്ചര്യത്തോടെ കണ്ടവള്‍!! ഷമി ഹസിന് വേണ്ടി ചെയ്തത്...

ഹസിൻ ജഹാനെ ബ്രെയിൻ വാഷ് ചെയ്തത് മുൻ ഭർത്താവോ? ഹസിന്റെ ആദ്യ ഭർത്താവ് പറയുന്നു!

മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mohammed shami wouldve divorced me if i didnt have his phone as proof hasin jahan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്