മോഹന്‍ലാല്‍ മുതല്‍ കങ്കണയും കോലിയും വരെ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവർ
ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് നിരവധി രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ക്ഷണിക്കപ്പെട്ട അഥിതികളും ഉത്തർപ്രദേശിലെ ക്ഷേത്രനഗരിയിൽ നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും.
അയോധ്യയിലെ രാം ലല്ലയുടെ പ്രാൺ-പ്രതിഷ്ഠാ ചടങ്ങുകളുടെ വൈദിക ചടങ്ങുകൾ പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്പ് ജനുവരി 16 ന് ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് ജനുവരി 22 ന് പ്രധാന ചടങ്ങുകൾ നടത്തും. ജനുവരി 22-ന് നടക്കുന്ന 'പ്രാൻ പ്രതിഷ്ഠ'യിൽ ഒരു ലക്ഷത്തിലധികം ഭക്തർ ക്ഷേത്രനഗരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷണിതാക്കളുടെ പട്ടികയിൽ ഇന്ത്യയിലും വിദേശത്തുനിന്നും ഏകദേശം 7,000 അതിഥികളുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആറായിരത്തിലധികം ആളുകൾക്ക് ക്ഷണ കത്തുകള്‍ അയച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി,ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് മൻമോഹൻ സിംഗ്, കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി, എച്ച് ഡി ദേവഗൗഡ, യെച്ചൂരി, ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി, ബിജെപിയുടെ മുരളി മനോഹർ ജോഷി, ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് എന്നിവരാണ് ഇതിനോടകം ക്ഷണ ലഭിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. ഇതില്‍ സീതാറാം യെച്ചൂരി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കായിക രംഗത്ത് നിന്ന് വിരാട് കോലിയും സച്ചിനും ഉള്‍പ്പെടേയുള്ള പ്രമുഖരുമുണ്ട്. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, രജനികാന്ത്, അക്ഷയ് കുമാർ, അനുപം ഖേർ, ചിരഞ്ജീവി, സഞ്ജയ് ലീല ബൻസാലി, ധനുഷ്, മോഹൻലാൽ, രൺബീർ കപൂർ, ആലിയ ഭട്ട് റിഷബ് ഷെട്ടി, കങ്കണ റണാവത്ത്, മധുര് ഭണ്ഡാർക്കർ, ടൈഗർ ഷ്രോഫ്,അജയ് ദേവ്ഗൺ, പ്രഭാസ്, യാഷ്, സണ്ണി ഡിയോൾ, ആയുഷ്മാൻ ഖുറാന, അരുൺ ഗോവിൽ, ദീപിക ചിഖാലിയ ടോപിവാല, മധുര് ഭണ്ഡാർക്കർ, മഹാവീർ ജെയിൻ, ജാക്കി ഷ്രോഫ് തുടങ്ങിയവർക്കാണ് സിനിമാ രംഗത്ത് നിന്നും ക്ഷണമുള്ളത്.
മുകേഷ് അംബാനി, അനിൽ അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി എന്നീ വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.












Click it and Unblock the Notifications