Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചുകൊന്നു

കൊല്‍ക്കത്ത: അഞ്ച് വയസ്സുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേബ്ജാനി ചൗധരി എന്ന 42 കാരിയാണ് മകനെ കൊലപ്പെടുത്തിയ ശേഷം കഴുത്തും കൈത്തണ്ടയും മുറിച്ച് മരിക്കാന്‍ ശ്രമിച്ചത്. കൊല്‍ക്കത്തയിലെ സാഹ ലൈനിലാണ് സംഭവം. ദേബ്ജാനിയുടെ ഭര്‍ത്താവ് ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനാണ്.

ദേബ്ജാനിയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇളയ മകന്‍ ദേബാംഗിന് അഞ്ച് വയസ്സ് മാത്രമേയുള്ളൂ. അമ്മയില്ലാതെ അവന് ജിവിക്കാന്‍ കഴിയില്ല. അത് കൊണ്ട് അവനെയും ഞാന്‍ എന്റെ കൂടെ കൂട്ടുന്നു എന്നും ദേബ്ജാനി കുറിപ്പില്‍ പറയുന്നു.

west-bengal-map

ഡെറാഡൂണിലെ ഡി ആര്‍ ഡി ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദേബ്ജാനി ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ വന്ന് സഹോജരന്മാരൊടൊപ്പം താമസിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ദേബ്ജാനിക്ക് മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരങ്ങളായ ദീപാങ്കര്‍, ശുഭാങ്കറും വിവാഹം കഴിച്ചിട്ടില്ല. ദേബ്ജാനിയും കുട്ടികളും ഇവര്‍ക്കൊപ്പമാണ് താമസം.

ശനിയാഴ്ച രാത്രിയോടെ കുഞ്ഞിനെ താന്‍ കൂടെ കിടത്താം എന്ന് പറഞ്ഞ് ദീപാങ്കറിന്റെ അടുത്ത് നിന്നും ദേബ്ജാനി എടുത്തുകൊണ്ടു പോകുകയായിരുന്നു. പിറ്റേന്ന് കാലത്താണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രീതിയിലും ദേബ്ജാനിയെ കയ്യും കഴുത്തും മുറിച്ച് മൃതപ്രായയായ നിലയിലും കണ്ടെത്തിയത്. കുഞ്ഞിനെ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്ന ശേഷം കറിക്കത്തി ഉപയോഗിച്ച് കയ്യും കഴുത്തും മുറിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+