സ്വന്തം മകനെ കൊല്ലാൻ അമ്മയുടെ ക്വട്ടേഷൻ; കൊന്നത് മരുമകനും സംഘവും, കാരണം കേട്ടാൽ ഞെട്ടും!

  • Written By: Desk
Subscribe to Oneindia Malayalam

ഉദയ്പൂർ: ദിവസേന പത്രമെടുത്തു നോക്കിയാൽ ഏതെങ്കിലും ഒരു കൊലപാതക വാർത്തയുണ്ടാകും. അതുകൊണ്ട് തന്നെ കൊലപാതകം എന്ന് കേൾക്കുമ്പോൾ ആർക്കും ഒരു പുതുമയല്ല. എന്നാൽ സ്വന്തം അമ്മ തന്നെ മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയാലോ? രാജസ്ഥാനിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തം മകനെ കൊലപ്പെടുത്താൻ മരുമകനും സുഹൃത്തുകൾക്കും അമ്മ ക്വട്ടേഷൻ നൽകുകയായിരുന്നു. മോഹിത് (21) നെയാണ് അമ്മയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് സംഘം കൊലപ്പെടുത്തിയത്.

രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സ്ഥലം വില്‍ക്കുന്നതിനെ മോഹിത് എതിര്‍ത്തതിനെ തുടര്‍ന്നാണ് മകനെ വകവരുത്താന്‍ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്തത്. മോഹിതിന് മനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും മയക്കുമരുന്നിന് അടിമയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Murder

പിതാവിന്റെ മരണ ശേഷം മോഹിതിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ ഇയാൾ പലപ്പോഴും അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് അസഹനീയമായതിനെ തുടര്‍ന്ന് അമ്മ പ്രേംലത മകളുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് പ്രേംലത തന്റെ പേരിലുള്ള സ്ഥലം പ്രതികളിൽ ഒരാൾക്ക് വിൽക്കാൻ‍ തീരുമാനിച്ചതോടെയാണ് സംഭവത്തിന് തുടക്കം.

മോഹിത് അമ്മയുടെ തീരുമാനത്തെ ശക്തമായി എതിർക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് പ്രേംലതയെ പ്രേരിപ്പിച്ചത്. ഏപ്രിൽ ഏഴിനായിരുന്നു മരുഭൂമി പ്രദേശമായ രാട്ടി കലായിക്ക് സമീപത്തെ ദേശീയ പാതയ്ക്കരികിൽ നിന്ന് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം അമ്മ തന്നെ ഒരു ലക്ഷം രൂപയ് ക്വട്ടേഷൻ നൽകിയതാണെന്ന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് അമ്മ പ്രംലത സുതാര്‍, സഹോദരന്‍ കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിങ് എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു.

നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!

ദളിത് കലാപത്തിൽ ഉത്തർപ്രദേശിൽ ഫയൽ ചെയ്തത് 192 എഫ്ഐആർ; പോലീസ് അതിക്രമം, അനുഭവിക്കുന്നത് യാതനകൾ!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In an unbelievable incident, a mother connived with her son-in-law and four others to get killed her son over property dispute in Chhoti Sadri of Pratapgarh district. The woman had paid Rs 1 lakh to a contract killer, a highway dhaba owner, where her son frequently visited.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്