കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്കന്റ് ഗിയറിട്ട് കുരങ്ങനും ബസ് ഓടിച്ചു, രണ്ട് ബസുകള്‍ തകര്‍ന്നു

  • By Neethu
Google Oneindia Malayalam News

ബറേലി: തിങ്കളാഴ്ച വൈകുംനേരം ബറേലി നഗരത്തില്‍ പരിഭ്രാന്തി പരത്തിയത് ഒരു കുരങ്ങനായിരുന്നു. സംഭവം അത്രയ്ക്ക് നിസാരമല്ല, ബസ്സ് ഡ്രൈവറുടെ റോളാണ് കുരങ്ങന്‍ ഏറ്റെടുത്തത്. കേള്‍ക്കാന്‍ രസകരമാണെങ്കിലും ജീവന്‍ മരണ പോരാട്ടമായിരുന്നു കുറച്ചു നേരം കൊണ്ട് അരങ്ങേറിയത്.

ബറേലി ബസ്സ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലേക്ക് അപ്രതീക്ഷമായാണ് യാത്രക്കാരന്റെ ഭാവത്തോടെ കുരങ്ങന്‍ ചാടി കയറിയത്. ബസ്സ് എടുക്കാന്‍ അരമണിക്കൂര്‍ കൂടി ബാക്കി നില്‍ക്കേ ബസ്സിന്റെ ബാക്ക് സീറ്റില്‍ അല്പനേരം വിശ്രമിക്കാന്‍ കിടക്കുകയായിരുന്നു ഡ്രൈവര്‍. യാത്രക്കാരെ നോക്കി നില്‍ക്കുന്നതിനിടയില്‍ കുരങ്ങന്‍ ബസ്സില്‍ കയറിയത് കണ്ടക്ടറും കണ്ടില്ല.

28-1446019278-monkey

ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നുത് എഞ്ചിന്‍ സ്വിച്ച് ഓണ്‍ ആക്കി സെക്കന്റ് ഗിയര്‍ ഇട്ടപ്പോഴാണ് ഡ്രൈവര്‍ ഞെട്ടി ഉണരുന്നത്. ഡ്രൈവര്‍ സീറ്റിനരികിലേക്ക് എത്തുമ്പോഴേക്കും ബസ്സ് യാത്ര തുടങ്ങിയിരുന്നു. സീറ്റില്‍ നിന്നും കുരങ്ങനെ ഓടിച്ച് ബസ്സിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ അല്പം സമയം വേണ്ടി വന്നു. പരിഭ്രാന്തനായ കുരങ്ങന്‍ ബസ്സില്‍ നിന്നും ചാടുന്നതിന് മുന്‍പ് അടുത്ത ഗിയര്‍ കൂടി മാറ്റി.

ബസ്സ് സ്റ്റാന്റില്‍ യാത്രക്കാര്‍ കുറവായത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസ്സുകളില്‍ ഇടിച്ചെങ്കിലും ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല. ബറേലി ബസ്സ് സ്റ്റാന്റിലും പരിസരത്തും നിരന്തരമായി കുരങ്ങന്‍മ്മാരുടെ ശല്യമുണ്ടെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

English summary
a monkey got inside a parked bus, switched on the engine and took off in the second gear. The driver finally managed to regain control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X