പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
ദില്ലി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മഴക്കാല സമ്മേളനം പ്രക്ഷുബ്ധമായേക്കും. കൊവിഡ് രണ്ടാം വ്യാപനം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംബാവം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തും. ആദ്യ ദിവസം തന്നെ കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
അതേസമയം, എത് വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സെഷന്റെ അജണ്ട ചര്‍ച്ച ചെയ്യുന്നതിനായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു ശനിയാഴ്ച പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. കൊവിഡ് പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇന്നത്തെ സമ്മേളനം ആരംഭിക്കുക.
ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ഇരുസഭകളിലെയും കക്ഷി നേതാക്കളുടെ യോഗത്തില്‍ 33 പാര്‍ട്ടിയുടെ പ്രതിനിധികള്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ കാര്യ പരിപാടികള്‍ നടത്താനുള്ള വേദിയാക്കി പാര്‍ലമെന്റ് സമ്മേളനത്തെ മാറ്റരുതെന്നും ജനങ്ങളുടെ ഓരോ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ധന വിലക്കയറ്റം, കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയണമെന്ന് കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് 2021 ന്റെ മണ്‍സൂണ്‍ സമ്മേളനം ഓഗസ്റ്റ് 13 ന് സമാപിക്കും.












Click it and Unblock the Notifications