കൂട്ടബലാത്സംഗത്തിന് ഇരയായി മാസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായി മാസങ്ങള്‍ക്ക് ശേഷം 22 കാരി ആത്മഹത്യ ചെയ്തു. 24 കാരനായ യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തും ചേര്‍ന്നാണ് മെയ് മാസത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോടതിയില്‍ കേസ് വിധി പറയാന്‍ ഇരിക്കവേയാണ് ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച രാവിലെ ബെഡ്‌റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കേസിലെ മുഖ്യ പ്രതിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ യുവാവിന്റെ വീട്ടുക്കാര്‍ കേസ് ഒതുക്കി തീര്‍ക്കുന്നതിന് നിര്‍ബന്ധിക്കുന്നതായി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാം എന്ന് വാക്കു നല്‍കിയിരുന്ന യുവാവാണ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. പ്രതികള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതോടെ ആത്മഹത്യാ പ്രേരണക്കുറ്റവും ഇവര്‍ക്കു മേല്‍ ചാര്‍ജ് ചെയ്യും.
കേസ് ഒതുക്കി തീര്‍ക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. പ്രണയിച്ച യുവാവ് വഞ്ചിച്ചതും വീട്ടുക്കാരുടെ സപ്പോര്‍ട്ട് നഷ്ടപ്പെട്ടതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications