Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ കുരങ്ങുപനി കേസ് വര്‍ധിക്കുന്നോ?കൂടുതല്‍ വ്യാപിക്കുമോ?

കുരങ്ങുപനി കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം മെയ് മുതല്‍, 95 രാജ്യങ്ങളിലായി 43,000 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും അഞ്ച് വീതം കുരങ്ങുപനി കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എണ്ണം മന്ദഗതിയിലാവുകയും പ്രധാനമായും പുരുഷ ലൈംഗിക ശൃംഖലകളിൽ ഒതുങ്ങുകയും ചെയ്തു.

മങ്കിപോക്‌സ് വൈറസ് പല ഗാര്‍ഹിക വസ്തുക്കളിലും നീണ്ടുനില്‍ക്കുമെന്ന് അടുത്തിടെ, ഒരു യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (യുഎസ് സിഡിസി) പഠനം പറഞ്ഞിരുന്നു. എന്നിരുന്നാലും ഇത് അണുബാധ പടര്‍ത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല. ഒരു വീട്ടിൽ കഴിയുന്ന രണ്ട് മങ്കിപോക് രോ​ഗബാധിതർ പറയുന്നത് തങ്ങള്‍ പ്രതലങ്ങള്‍ അണുവിമുക്തമാക്കുകയും ദിവസത്തില്‍ പലതവണ കൈ കഴുകുകയും പതിവായി കുളിക്കുകയും ചെയ്തു. എന്നാൽ കട്ടിലുകള്‍, പുതപ്പുകള്‍, ഒരു കോഫി മെഷീന്‍, കമ്പ്യൂട്ടര്‍ മൗസ്, ലൈറ്റ് സ്വിച്ച് എന്നിവയുള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് 20 ദിവസത്തിന് ശേഷവും 70 ശതമാനം ഉയര്‍ന്ന സമ്പര്‍ക്ക പ്രദേശങ്ങളിലും ഗവേഷകര്‍ ഇപ്പോഴും വൈറസ് കണ്ടെത്തി.

1


ലോകമെമ്പാടുമുള്ള ഡാറ്റ കാണിക്കുന്നത് നിലവില്‍ ഏറ്റവും കൂടുതല്‍ കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുഎസില്‍ നിന്നാണ്, എല്ലാ 50 സംസ്ഥാനങ്ങളിലും 15,4432-ലധികം കേസുകള്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ ഉയര്‍ന്നത് സ്‌പെയിന്‍, പിന്നെ ജര്‍മ്മനി, യുകെ എന്നിവിടങ്ങളിലാണ്. മിക്ക കേസുകളും പുരുഷ ലൈംഗിക ശൃംഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുണ്ടെങ്കിലും, കുരങ്ങുപനി കൂടുതല്‍ വ്യാപിക്കുമോ? എന്നാണ് ആ​ഗോളതലത്തിൽ ഉയരുന്ന സംശയം.. ''യൂറോപ്പിലും യുകെയിലും കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നത് മന്ദഗതിയിലാണെന്ന് തോന്നുന്നു, കാരണം ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ വ്യക്തമായി കുറയുന്നു. എന്നിരുന്നാലും, ബഹുഭൂരിപക്ഷം കേസുകളും MSM (പുരുഷന്മാര്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സമൂഹത്തിലാണ്, പ്രത്യേകിച്ച് ഒന്നിലധികം പങ്കാളികളുള്ളവരില്‍,' ആണെന്നാണ് വിദ​ഗധർ പറയുന്നത്.

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

2

അതേസമയം, പുരുഷൻമാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാർ സുരക്ഷിതമായ തിരഞ്ഞെടുക്കലുകൾ നടത്തണമെന്നും ഇക്കാലത്ത് ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കുകയാണ് ഉചിതമെന്നും രോഗം ബാധിച്ചവർ ഐസോലേഷനിൽ കഴിയണമെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുകയും പുതിയ ലൈംഗിക പങ്കാളികളെ ഉണ്ടാക്കുകയും ചെയ്യരുതെന്നും ലോകാരോഗ്യസംഘടന മേധാവി നിർദേശിച്ചിരുന്നു.

3

അതേസമയം, യു.എസ് സെന്റർ ഫോർ ഡീസിസ് കൺ​ട്രോൾ ആൻഡ് പ്രിവന്റേഷൻ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് നിർദേശിക്കുന്നില്ല. എന്നാൽ, ശാരീരികമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Recommended Video

cmsvideo
    പൊതുവേദിയിൽ Bhavanaയെക്കുറിച്ച് വാചാലയായി Manju Warrier | *Kerala
    4

    രോഗയുമായോ അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് എന്നിവയുമായോ ബന്ധപ്പെടുന്നവർക്ക് മങ്കിപോക്സ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. കുട്ടികളിലും ഗർഭിണിയായ സ്ത്രീകളിൽ മങ്കിപോക്സ് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+