പനാമ കള്ളപ്പണ നിക്ഷേപം: അമിതാഭ് ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, ഇങ്ങനെയാണ്..
ദില്ലി: ബോളിവുഡ് താരം അമിതാഭ് ബച്ചന് കള്ളപ്പണ നിക്ഷേപമുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബച്ചന്‍ കമ്പിനി യോഗത്തില്‍ പങ്കെടുത്തതായുള്ള കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 1994 ഡിസംബര്‍ 12 ന് പനാമയിലെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ യോഗത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി അമിതാഭ് ബച്ചന്‍ പങ്കെടുത്തതായാണ് തെളിവുകള്‍.
ബ്രിട്ടിഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിംഗ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത ട്രാംപ് ഷിപ്പിംഗ് ലിമിറ്റഡ് എന്നി കമ്പനികളുടെ യോഗത്തില്‍ പങ്കെടുത്തതായാണ് രേഖകള്‍. സെന്റെ ജെഴ്‌സിയിലെ എസ്പ്ലാന്റ് ഹോട്ടലിലാണ് യോഗം നടന്നത്. രണ്ടു കമ്പനികളുടെ ഡയരക്ടര്‍മാരുടെ പട്ടികയില്‍ ബച്ചന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

1995 ല്‍ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിന് രണ്ട് വര്‍ഷം മുന്‍പ് നാല് ഓഫഷോര്‍ ഷിപ്പിംഗ് കമ്പനികളുടെ ഡയരക്ടറായാണ് നിയമിതനായത്.
ഇതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ബച്ചനോട് വിശദീകരണം ആവശ്യപ്പെട്ടിടരുന്നു. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നാണ് ബച്ചന്റെ വാദം. പനാമ പേപ്പറുകളില്‍ പറയുന്ന കമ്പനികളുമായി തനിക്ക് ബന്ധമില്ലെന്നും ബച്ചന്‍ പ്രതികരിച്ചു.












Click it and Unblock the Notifications