വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ചതിന് കൊല്ലപ്പെടുന്നത് നൂറിലേറെ പേര്‍, എന്താണ് ധാര്‍മികത? ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: തങ്ങളുടെ ജാതിക്ക് പുറത്ത് നിന്നോ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായോ പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും നൂറുകണക്കിന് ആളുകള്‍ ഓരോ വര്‍ഷവും കൊല്ലപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നിയമത്തിന്റെ ശരിയായ പ്രക്രിയയിലും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിലും പൗരന്മാര്‍ക്കുള്ള ആത്മവിശ്വാസം സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായ ആയ ജുഡീഷ്യറിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരുഷന്മാരുടെയും ഉയര്‍ന്ന ജാതിക്കാരുടെയും കഴിവുള്ളവരുടെയും ധാര്‍മ്മികതയാണ് 'പര്യാപ്തമായ ധാര്‍മ്മികത' എന്നും അദ്ദേഹം ആക്ഷേപരൂപേണ പറഞ്ഞു. ഭരണഘടനയുടെ രൂപീകരണത്തിനു ശേഷവും നിയമം എന്നത് പ്രബല സമുദായത്തിന്റെ ധാര്‍മ്മികത അടിച്ചേല്‍പ്പിക്കുന്ന തരത്തിലാണ്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങള്‍ പാസാക്കുന്നത്.

അതിനാല്‍, പൊതു ധാര്‍മ്മികതയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങള്‍ പലപ്പോഴും ഭൂരിപക്ഷം നടപ്പിലാക്കുന്ന നിയമത്തിലേക്ക് കടന്നുവരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
നിയമം ബാഹ്യ ബന്ധങ്ങളെ നിയന്ത്രിക്കുമ്പോള്‍, ധാര്‍മ്മികത ആന്തരിക ജീവിതത്തെ നിയന്ത്രിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധാര്‍മ്മികത എന്ന് പറയുന്നത് നമ്മുടെ മനസ്സാക്ഷിയെ ആകര്‍ഷിക്കുകയും പലപ്പോഴും നാം പെരുമാറുന്ന രീതിയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഒരു പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്ന മൂല്യങ്ങളുടെ ഒരു സംവിധാനമാണ് ധാര്‍മ്മികത എന്ന് സമ്മതിച്ചാല്‍ പോലും യഥാര്‍ത്ഥത്തില്‍ ധാര്‍മ്മികത എന്താണെന്നതില്‍ നമ്മള്‍ യോജിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എനിക്ക് ധാര്‍മ്മികമായത് നിങ്ങള്‍ക്കും ധാര്‍മ്മികമാകേണ്ടതുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. ദുര്‍ബല വിഭാഗങ്ങളെ പലപ്പോഴും സാമൂഹിക ഘടനയുടെ അടിത്തട്ടില്‍ ആണ് നിര്‍ത്തുന്നത് എന്നും അവരുടെ സമ്മതം നേടിയെടുത്താല്‍ പോലും അത് ഒരു മിഥ്യയാണെന്നും ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. സദാചാരത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രബലവിഭാഗത്തിന്റെ സാമൂഹിക ധാര്‍മ്മികതയെ പ്രതിരോധിക്കാന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളുടെ പിന്‍ബലം വേണം എന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മ്മികതയുടെ പേര് പറഞ്ഞ് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാന്‍ നിയമം ഉപയോഗിച്ച് ഭരണകൂടം ശ്രമിച്ചു. അതിനാല്‍, നിയമവാഴ്ച വാഴുന്ന സമൂഹങ്ങളില്‍ പോലും, നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നതിനെ ധാര്‍മ്മികത എപ്പോഴും സ്വാധീനിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications