Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം പേര്‍ ബലാത്സംഗം ചെയ്യുമെന്ന്; ഗായികയ്ക്ക് സല്‍മാന്‍ ആരാധകരുടെ ഭീഷണി

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ ചോദ്യം ചെയ്ത ഗായികയ്ക്ക് ബലാത്സംഗ ഭീഷണി. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച ഗായിക സോന മൊഹപത്രയ്ക്ക് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലഭിച്ചിരിക്കുന്നത് ആയിരത്തിലേറെ ബലാത്സംഗ ഭീഷണിയാണ്.

അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം സോനയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ജോലി ഇല്ലാതാക്കുമെന്നും ഭീഷണികളുണ്ട്. സമൂഹം എത്രത്തോളം അധപതിച്ചെന്നുള്ളതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള ഭീഷണികളെന്ന് സോന പറഞ്ഞു.

Salman Khan

ബീഹാറില്‍ ഒരു ഇരുപത്തൊന്നുകാരി അതിക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ടു. ഛത്തീസ്ഗഡില്‍ അങ്ങിനെ കൊലചെയ്യപ്പെട്ട മറ്റൊരു സ്ത്രീക്കുവേണ്ടി സോണി സോറി ഉപവാസ സമരത്തിലാണ്. എന്നാല്‍ ഇതൊന്നും ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇത്തരം അക്രമങ്ങള്‍ക്കെതിരെയും താന്‍ പ്രതികരിച്ചിരുന്നെന്നും എന്നാല്‍ സല്‍മാന്‍ ഖാന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ചപ്പോള്‍ ആയിരക്കണക്കിന് ബലാത്സംഗ ഭീഷണികളാണ് എന്നെ തേടി എത്തിയതെന്നും സോന മൊഹപത്ര പറയുന്നു.

എപ്പോഴും തെറ്റായ രീതിയില്‍ പെരുമാറുകയും അസംബന്ധം സംസാരിക്കുകയും ചെയ്യുന്ന ചില 'ദേശീയ വിഗ്രഹങ്ങ'ളുണ്ട് നമുക്ക്. ചെയ്യുന്ന തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നതിന് പകരം അവര്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്നും സോന പറയുന്നു. നഗ്ന ഉടലുകളുമായി തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ജോലി അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. നമ്മുടെ സമൂഹത്തില്‍ എത്രത്തോളം വിഷം അടങ്ങിയിരിക്കുന്നുണ്ടെന്നതിന്റെ സൂചനയാണിതെന്നും സോന മൊഹപത്ര പറഞ്ഞു.

സുല്‍ത്താന്റെ ചിത്രീകരണ ശേഷം ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയിലായിരുന്നു എന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. സല്‍മാന്‍ ഖാന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. റംസാന്‍ റിലീസിന് തയ്യാറെടുക്കുന്ന സുല്‍ത്താന്റെ പ്രചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അബിമുകത്തിലായിരുന്നു സല്‍മാന്‍ഖാന്റെ വിവാദ പരാമര്‍ശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+