കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇതുവരെ നൽകിയത് 137.67 കോടി ഡോസ് വാക്സിൻ; രോഗമുക്തി നിരക്ക് 98.39 ശതമാനം

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ 15,82,079 ഡോസ് വാക്സിനുകൾ നൽകിയതോടെ, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 137.67 കോടി (1,37,67,20,359) കടന്നു.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്കാണിത്, 1,44,91,123 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 145.61 കോടിയിലധികം (1,45,61,51,715) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
17.99 കോടിയിൽ അധികം (17,99,80,556) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.

vaccination

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,563 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,87,017 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.39% - 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്. തുടർച്ചയായി 53 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,563 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 82,267 പേരാണ് - 572 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പാർട്ടി വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടുകോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പാർട്ടി വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടു

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,77,055 പരിശോധനകൾ നടത്തി. ആകെ 66.51 കോടിയിലേറെ (66,51,12,580) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.60 ശതമാനമാണ് - 36 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.75 ശതമാനമാണ്. കഴിഞ്ഞ 77 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 112 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

ഒമിക്രോൺ 168 കേസുകൾ..കൂടുതൽ ദില്ലിയിലും മഹാരാഷ്ട്രയിലും

രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയരുന്നു. ആകെ 168 കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ദില്ലി ,കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര (54), ഡൽഹി (28), രാജസ്ഥാൻ (17), കർണാടക (19), തെലങ്കാന (20), ഗുജറാത്ത് (11), കേരളം (15), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1) ) പശ്ചിമ ബംഗാൾ (1) എന്നിങ്ങനെയാണ് കേസുകൾ. വിദഗ്ധരുമായി സ്ഥിതിഗതികൾ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒന്നും രണ്ടും കൊവിഡ് തരംഗങ്ങളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നത് തടയാനും ഗുരുതര അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും മരുന്നുകളുടെ ആവശ്യമായി സ്റ്റോക്ക് ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് പാർലമെന്റിൽ പറഞ്ഞു.

അതേസമയം, യുകെയിലെ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഒമൈക്രോണിന് ഡെൽറ്റാ വകഭേദത്തേക്കാൾ 5.4 മടങ്ങ് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കി.

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവായ ആളുകളുടെ അനുപാതം, അല്ലെങ്കിൽ അണുബാധയ്ക്ക് ശേഷം ആശുപത്രി പരിചരണം തേടുന്ന കേസുകളുടെ അനുപാതം എന്നിവ അടിസ്ഥാനമാക്കി, ഡെൽറ്റയേക്കാൾ കുറഞ്ഞ കാഠിന്യം മാത്രമേ ഒമിക്‌റോണിനുള്ളൂവെന്ന് കണ്ടെത്താൻ പഠനത്തിൽ സാധിച്ചിട്ടില്ല.

English summary
More than 145.61 Crore vaccine doses provided to States/UTs; centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X