കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ഗംഗാ നദീതീരത്ത് 150ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി, കൊവിഡ് ബാധിച്ച് മരിച്ചവരെന്ന് സംശയം

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറിലെ ഗംഗാ നദീതീരത്ത് 150ഓളം മൃതേദഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന് സംശയിക്കുന്നു. ടൈംസ് നൗ ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബുക്‌സറിന് സമീപത്താണ് നാടിനെ നടുക്കിയ സംഭവം. 150ഓളം മൃതദേഹങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

covid

ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പുലര്‍ച്ചെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്ന് മൃതദേഹങ്ങള്‍ ഒഴികിയെത്തിയതാവാമെന്നാണ് പ്രാദേശിക ഭരണകൂടം കരുതുന്നത്. മൃതേദഹങ്ങള്‍ക്ക് ചുറ്റും തെരുവുനായ്ക്കള്‍ കൂട്ടം കൂടുന്നുണ്ട്. ഈ മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാകാമെന്ന് സോഷ്യല്‍ ആക്ടിവിസ്റ്റും അഭിഭാഷകയുമായ അശ്വനി വര്‍മ്മ ദ ഹിന്ദുവിനോട് പറഞ്ഞു.

പലരും പ്രതിഫലം തരാറില്ല, കമ്മട്ടിപ്പാടം സിനിമയില്‍ ദിവസം 3000 രൂപയാണ് നല്‍കിയത്; വെളിപ്പെടുത്തി അഞ്ജലി നായര്‍പലരും പ്രതിഫലം തരാറില്ല, കമ്മട്ടിപ്പാടം സിനിമയില്‍ ദിവസം 3000 രൂപയാണ് നല്‍കിയത്; വെളിപ്പെടുത്തി അഞ്ജലി നായര്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം ഒഴുക്കിവിട്ടതാവാമെന്നാണ് കരുതുന്നത്. 40 മുതല്‍ 50 മൃതദേഹങ്ങള്‍ ഒഴുകി എത്തിയതായി ചൗസ ജില്ല അധികൃതര്‍ വ്യക്തമാക്കി. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങളായി ഒഴുകുന്ന മൃതദേഹങ്ങളാണെന്നാണ് കരുതുന്നത്. എവിടെ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വാക്‌സിന്‍ എടുക്കാന്‍ 3,000 രൂപ വരെ ചെലവ്; ഏറ്റവും ചുരുങ്ങിയത് 1,400 രൂപ... സ്വകാര്യ ആശുപത്രികളില്‍ ഇങ്ങനെവാക്‌സിന്‍ എടുക്കാന്‍ 3,000 രൂപ വരെ ചെലവ്; ഏറ്റവും ചുരുങ്ങിയത് 1,400 രൂപ... സ്വകാര്യ ആശുപത്രികളില്‍ ഇങ്ങനെ

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
India needs oxygen not PM's residency says Rahul gandhi | Oneindia Malayalam

English summary
More than 150 bodies found on Ganga river banks in Bihar, Suspected to have died of Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X