കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കലാപത്തിന്റെ മുറിവുണങ്ങുന്നു; അയോധ്യയില്‍ മുസ്ലീം പള്ളി പുനര്‍നിര്‍മ്മിക്കുന്നു

  • By അക്ഷയ്‌
Google Oneindia Malayalam News

അയോധ്യ: അയോധ്യയില്‍ ബാബറി മസ്ജിദ് തകത്തതുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിന്റെ നീറ്റല്‍ ഇപ്പഴും വിട്ടുമാറിയിട്ടില്ല. അതേ അയോധ്യയില്‍ നിന്ന് തന്നെ മതസൗഹാര്‍ദത്തിന്റെ മറ്റൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. അയോധ്യയിലെ ഹനുമാന്‍ നഗര്‍ ക്ഷേത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

ഹനുമാന്‍നഗര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന 300 വര്‍ഷം പഴക്കമുള്ള പഴകിദ്രവിച്ച അലാംഗിരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാന്‍ അധികാരികള്‍ സമ്മതം നല്‍കിയിരിക്കുകയാണ്. മസ്ജിദ് അപകടാവസ്ഥയിലാണെന്ന് കാണിച്ച് പ്രവേശനം നിഷേധിച്ച്‌കൊണ്ട് പ്രാദേശിക ഭരണകൂടം നോട്ടീസ് പതിച്ചതിന് പിന്നാലെ മസ്ജിദ് പുതുക്കി പണിയാന്‍ ക്ഷേത്രം അധികാരികള്‍ തന്നെ രംഗത്ത് വരികയായിരുന്നു.

Ayodhya

ക്ഷേത്രം വക ഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. പതിനേഴാം ശതകത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബായിരുന്നു അലാംഗിരി മസ്ജിദ് നിര്‍മ്മിച്ചത്. 1765ല്‍ നവാബ് ഷുജാവുദ് ദൗള ഇസ്ലാമികളെ നമസ് ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധനയില്‍ മസ്ജിദ് സ്ഥിതി ചെയ്തിരുന്ന അര്‍ഗറ എന്ന് വിളിച്ചിരുന്ന ഇവിടം ഹനുമന്‍ഗറി ക്ഷേത്രത്തിന് സംഭാവന ചെയ്യുകയായിരുന്നു.

എന്നാല്‍ അപകടാവസ്ഥയിലായതോടെ ആരും നമസിന് എത്താതെയായി. അടുത്തകാലത്ത് പ്രവേശനം നിഷേധിച്ച്‌കൊണ്ട് അയോധ്യ മുന്‍സിപ്പല്‍ ബോര്‍ഡ് നോട്ടീസ് ഇറക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്തെ ഒരു കൂട്ടം മുസ്ലീങ്ങള്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായി കൂടിക്കാഴ്ച നടത്തുകയും മസ്ജിദിന്റെ അറ്റകുറ്റപണികള്‍ക്കായി അനുവാദം തേടുകയും ചെയ്യുകയായിരുന്നു.

English summary
Nearly 24 years after Babri Masjid was demolished, resulting in communal strife across India, a 300-year-old dilapidated mosque would be rebuilt on land belonging to Hanumangarhi temple in Ayodhya. Days after local civic body declared Aalamgiri Masjid 'hazardous' and pasted notice banning entry into building, Hanumangarhi temple trust, which is in possession of the masjid land, not only allowed its reconstruction and agreed to bear cost but also welcomed Muslims to offer namaz in premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X