കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്ത് ബിജെപി സഖ്യകക്ഷി! ഏറെ കാത്തിരുന്ന തിരുമാനം

  • By
Google Oneindia Malayalam News

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ബിഹാറിലെ ബിജെപിയുടെ സഖ്യകക്ഷി ജെഡിയു. ഏറെ കാത്തിരുന്ന രാഷ്ട്രീയ തിരുമാനമാണിതെന്ന് ജെഡിയും വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍ പറഞ്ഞു.ജനതാ ദളില്‍ ചേരുന്നതിന് മുന്‍പ് പ്രിയങ്ക ഗാന്ധിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

priyankaddprasanth-15482476

' ഒടുവില്‍ രാജ്യം ഏറെ പ്രതീക്ഷിച്ചിരുന്ന ആ രാഷ്ട്രീയ പ്രവേശനം ഉണ്ടായി. എല്ലാവരും അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സമയത്തേയും അവരുടേ പദവിയേയും കുറിച്ച് സംസാരിക്കുന്നുണ്ടാകും. എന്നാല്‍ തനിക്ക് അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവെന്നതാണ് വാര്‍ത്ത, അഭിനന്ദനങ്ങള്‍' പ്രശാന്ത് ട്വിറ്ററില്‍ കുറിച്ചു.

എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയെ നിയമിച്ചിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. 47 കാരിയായ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി എന്നതിനപ്പുറം റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

English summary
Most awaited entry in Indian politics’: JD(U) no.2 Prashant Kishor on Priyanka Gandhi’s new role in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X