ഫ്ലാറ്റിനുളളിൽ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ! 15 വയസുള്ള മകനെ കാണാനില്ല, സംഭവത്തിൽ ദുരൂഹത...

  • Posted By:
Subscribe to Oneindia Malayalam

നോയിഡ: ഫ്ളാറ്റിൽ അമ്മയും 12 വയസുകാരിയായ മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു ശേഷം 15 വയസുള്ള മകനെ കാണാനില്ല. ദില്ലിയിലെ നോയിഡക്കു സമീപം ഗൗർ പട്ടണത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

ജനിച്ചയുടന്‍ കുഞ്ഞു മരിച്ചെന്ന് വിധിയെഴുതി, ശവദാഹ ചടങ്ങിനിടെ ചലിച്ചു, ഒടുവിൽ ആറാം ദിവസം സംഭവിച്ചത്

crime

ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ഫ്‌ളാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി ‌ഫ്ളാറ്റിന്റെ വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

ഷെറിന്റെ മരണം; സിനിയും വെസ്ലിയും യഥാർഥ രക്ഷിതാക്കളല്ലെന്നു കോടതി, സ്വന്തം മകളെ കാണാൻ അനുവദിക്കില്ല

സംഭവം കൊലപാതകണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും മൃതദേഹങ്ങളിൽ മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ ഫ്ലാറ്റിൽ നിന്ന് രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റും കണ്ടെത്തിയിട്ടുണ്ട്. ഇതു ഉപയോഗിച്ചാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Panic triggered after a woman and her daughter were found dead at their flat in the 11th Avenue of Gaur City-2, Greater Noida on Wednesday.Police said the deceased have been identified as Anjali Agarwal (42) and Kanika (11). The matter came to light after the calls of Anjali’s husband, Soumya Agarwal, went unanswered.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്