വൃദ്ധയെ കൊന്ന് മൃതദേഹം ചുമരലമാരയിൽ ഒളിപ്പിച്ചു, വിദ്യാർത്ഥി അറസ്റ്റിൽ, മകളും കൊച്ചുമകനും ഒളിവിൽ !!

  • By: മരിയ
Subscribe to Oneindia Malayalam

ബെംഗളൂരു: അമ്മയെ കൊന്ന് മൃതദഹം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച ശേഷം മുങ്ങിയ മകള്‍ക്കും പേരക്കുട്ടിയ്ക്കും വേണ്ടി പോലീസ് അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പേരക്കുട്ടിയുടെ സുഹൃത്തായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.

കൊലപാതകം

കൊലപാതകം

ഏഴുമാസം മുമ്പാണ് ശാന്തകുമാരി (69) കൊല്ലപ്പെട്ടത്. ഭക്ഷണം കഴിയ്ക്കാതെ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ശാന്തയുടെ മകല്‍ ശശികലയാണ് ഇവരെ കൊന്നതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മകന്‍ സഞ്ജയുടേയും സുഹൃത്തിന്റേയും സഹായത്തോടെ മൃതദേഹം ഒളിപ്പിയ്ക്കുകയായിരുന്നു.

വീടിന് അകത്ത് തന്നെ

വീടിന് അകത്ത് തന്നെ

മൃതദേഹം രണ്ട് ദിവസം ഇവര്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. അതിന് ശേഷം പ്ലാസ്റ്റിക് വീപ്പയ്ക്ക് അകത്ത് മണ്ണും കരിക്കട്ടയും ഇട്ട് അതിനൊപ്പം നിറച്ചു. എന്നാല്‍ വീപ്പ പുറത്ത് ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അലമാരയ്ക്ക് ഉള്ളില്‍

അലമാരയ്ക്ക് ഉള്ളില്‍

ചുവരലമാരയുടെ ഉള്ളില്‍ മൃതദേഹം ഒളിപ്പിയ്ക്കുകയായിരുന്നു. സംശയം വരാതിരിയ്ക്കാന്‍ അലമാര സീല്‍ ചെയ്ത് അതിന് മുകളില്‍ പെയിന്റ് അടിച്ചു.

നാടുവിട്ടു

നാടുവിട്ടു

ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെന്ന് പറഞ്ഞാണ് ശശികലും സഞ്ജയും വാടക വീട്ടില്‍ നിന്ന് പോയത്. ഇതിന് ശേഷം വീട്ടിലെത്തിയ വീട്ടുടമസ്ഥനാണ് അലമാരയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണം

അന്വേഷണം

ശാന്തയുടെ മൃതദേഹം കണ്ടെത്തിയ ശേഷം ശശികലയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നി്ല്ല. ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും സഞ്ജയുടെ സുഹൃത്തുമായ നന്ദീഷയെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസ് കിട്ടിയത്.

English summary
Mother killed by daughter and grand son.
Please Wait while comments are loading...