• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനം

ഭോപ്പാല്‍: മധ്യപ്രദേശിലെ 24 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നടക്കുന്ന അസ്വാരസ്യങ്ങളിലേക്ക് കണ്ണും നട്ട് കോണ്‍ഗ്രസ്. സിന്ധ്യയോടൊപ്പം പുതുതായി പാര്‍ട്ടിയിലേക്ക് വന്നവരെ അംഗീകരിക്കാന്‍ പല ബിജെപി നേതാക്കളും ഇതുവരെ തയ്യാറായിട്ടില്ല.

ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങല്‍ രൂക്ഷമാണെന്നും നിരവധി നേതാക്കള്‍ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും മുന്‍മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ കമല്‍നാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ എംപിയും ബിജെപി നേതാവുമായ പ്രേമചന്ദ ഗഡ്ഡു കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്..

ബന്ധപ്പെടുന്നു

ബന്ധപ്പെടുന്നു

തങ്ങളുമായി നിരവധി ബിജെപി നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് കമല്‍നാഥ് ആവര്‍ത്തിക്കുന്നത്. അതില്‍ മുതിര്‍ന്ന ബിജെപി നേതാക്കളും മുന്‍ എംഎല്‍എമാരും ഉണ്ടെന്നും കമല്‍നാഥ് അവകാശപ്പെട്ടിരുന്നു. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ സര്‍ക്കാറിന്‍റെ പതനത്തിലേക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

6 മുന്‍ എംഎല്‍എമാര്‍

6 മുന്‍ എംഎല്‍എമാര്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 6 മുന്‍ എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇരുപത് മുതല്‍ 22 സീറ്റില്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിന്ധ്യ മേഖലയില്‍ നിന്നുള്ള ഒരു നേതാവ് അടുത്തിടെ കമൽ നാഥിനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രമുഖ ബിജെപി നേതാവും

പ്രമുഖ ബിജെപി നേതാവും

ഗ്വാളിയർ-ചമ്പൽ ഡിവിഷനില്‍ നിന്നുള്ള ഒരു മന്ത്രിയും ഒരു പ്രമുഖ ബിജെപി നേതാവും കോൺഗ്രസുമായി ബന്ധപ്പെടുന്നതായും അഭ്യൂഹമുണ്ട്. പാർട്ടി അവർക്ക് ടിക്കറ്റ് നൽകിയില്ലെങ്കിൽ ഈ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും. ഇതിനുള്ള ചര്‍ച്ചകള്‍ അണിയറില്‍ സജീവമാണ്.

അവകാശവാദങ്ങള്‍

അവകാശവാദങ്ങള്‍

ഇതെല്ലാം കോണ്‍ഗ്രസിന്‍റെ വെറും അവകാശവാദങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ബിജെപി ഇതുവരെ ചെയ്തത്. എന്നാല്‍ മുന്‍ എംപിയായ നേതാവ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മുന്‍ എംപിയും നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ പ്രേമചന്ദ്ര ഗഡ്ഡുവാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

 പ്രേമചന്ദ്ര ഗുഡ്ഡു

പ്രേമചന്ദ്ര ഗുഡ്ഡു

കോണ്‍ഗ്രസുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയ പ്രേമചന്ദ്ര ഗുഡ്ഡു ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ശക്തമായ വിമര്‍ശനവുമാണ് ഉന്നയിച്ചത്. സിന്ധ്യകുടുംബത്തിന്‍റെ ഡിഎന്‍എയില്‍ തന്നെ ചതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും രാഷ്ട്രീയ പാർട്ടികളെയും എല്ലായ്പ്പോഴും ഒറ്റിക്കൊടുക്കുന്ന സിന്ധ്യ കുടുംബം സൻവാറിലെ ജനങ്ങള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നും കാണിച്ചു കൊടുത്തു.

മറുപടി കൊടുക്കണം

മറുപടി കൊടുക്കണം

സ്വന്തം താൽപ്പര്യങ്ങൾക്കായി സാന്‍വറിലെ ജനങ്ങളെ വഞ്ചിക്കുന്ന അത്തരമൊരു പ്രതിനിധിയെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണ്, അതിനാൽ വരും കാലത്ത് മറ്റൊരു നേതാവിനും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ തോന്നാത്ത മറുപടി കൊടുക്കണമെന്നും ഗുഡ്ഡു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിപ്പോക്കിനെ ഉറപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗുഡ്ഡുവിനെ കളത്തിലിറക്കും

ഗുഡ്ഡുവിനെ കളത്തിലിറക്കും

സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡുവിന്‍റെ മകന്‍ ഉജ്ജൈനിലെ ഘാട്ടിയ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

പരാജയപ്പെട്ടതോടെ

പരാജയപ്പെട്ടതോടെ

മകന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ്ഡു സജീവമായിരുന്നില്ല. നേരത്തെ തന്നെ ഇദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുൻ മന്ത്രി സഞ്ജൻ സിംഗ് വർമയുടെ എതിർപ്പ് കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു.

വീണ്ടും ചര്‍ച്ച

വീണ്ടും ചര്‍ച്ച

പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ദിഗ് വിജയ് സിങും ഗുഡ്ഡുവും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയെന്നാണ് മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണവൈറസ് പ്രതിസന്ധിയില്‍ അല്‍പം ആശ്വാസം ഉണ്ടായാല്‍ ഗുഡ്ഡു കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

 സിന്ധ്യയുമായുള്ള പ്രശ്നം

സിന്ധ്യയുമായുള്ള പ്രശ്നം

നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാധിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. ഉജ്ജയിനിലെ ഒരു ചടങ്ങില്‍ ഗുഡ്ഡുവിനെ വേദിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സിന്ധ്യ പരസ്യമായി തടഞ്ഞിരുന്നു. അലോട്ടില്‍ അദ്ദേഹത്തിന്‍റെ മകന് ടിക്കറ്റ് നല്‍കുന്നതിനും സിന്ധ്യ എതിരായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഗുഡ്ഡു പാര്‍ട്ടിവിട്ടത്.

വഴിയൊരുക്കുന്നത്

വഴിയൊരുക്കുന്നത്

സിന്ധ്യ ബിജെപിയിലെത്തിയതും ഗുഡ്ഡുവിന്‍റെ മടക്കത്തിനുള്ള വഴിയൊരുക്കുന്നുണ്ട്. സന്‍വര്‍ മണ്ഡലത്തില്‍ സിലാവത്തിനെ നേരിടാന്‍ പോന്ന ശക്തിയുള്ള ഒരു നേതാവിന്‍റെ അഭാവം ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. ഗുഡ്ഡുവിലൂടെ ഇതിന് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതോടെ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച്ച തുറക്കും; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഖത്തര്‍ എയര്‍വേയ്സിന് പിന്നാലെ ഇന്‍ഡിഗോയും സര്‍വ്വീസിന് തയ്യാര്‍

English summary
mp congress to bring premchand guddu back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X