കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ 11ല്‍ ഏഴ് മേയറും ബിജെപിക്ക്; കോണ്‍ഗ്രസിനെ ഞെട്ടിച്ച് എഎപിയും മജ്‌ലിസ് പാര്‍ട്ടിയും!!

Google Oneindia Malayalam News

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷം മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ അടിത്തറ തകരാതെ ബിജെപി. വന്‍ മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. പക്ഷേ ആംആദ്മി പാര്‍ട്ടിയും ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും വന്‍ സര്‍പ്രൈസായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിനും നേരിയ തോതില്‍ മുന്നേറ്റമുണ്ടായി.

മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍

പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ കോണ്‍ഗ്രസിന് ആശ്വസിക്കാവുന്നതല്ല തദ്ദേശ ഫലം. പ്രത്യേകിച്ച് കമല്‍നാഥിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍. അതേസമയം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും വന്‍ കുതിപ്പ് ഉറപ്പാണെന്ന് ബിജെപിയുടെ നേട്ടം ഉറപ്പാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങളിലേക്ക്....

ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്‌ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍

1

മധ്യപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫലങ്ങളാണ് ഞായറാഴ്ച്ച പുറത്തുന്നത്. പതിനൊന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ അഞ്ചെണ്ണവും ബിജെപി നേടി. ആധിപത്യം നിറഞ്ഞ് നിന്ന തിരഞ്ഞെടുപ്പായിരുന്നു ബിജെപിക്കിത്. അതേസമയം ആംആദ്മി പാര്‍ട്ടി സിംഗ്രോളിയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യത്തെ വിജയമാണ്. ആദ്യമായിട്ടാണ് പാര്‍ട്ടി സംസ്ഥാനത്ത് മത്സരിക്കുന്നത്.

2

കോണ്‍ഗ്രസ് മികച്ച മത്സരം തന്നെയാണ് കാഴ്ച്ചവെച്ചത്. ചിലയിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ് അവര്‍. രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 413 മുനിസിപ്പാലിറ്റികളിലേക്കും, 16 നഗരപാലിക നിഗങ്ങളിലേക്കും, 99 നഗര പാലിക പരിഷത്തുകളിലേക്കും, 298 നഗര പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം രണ്ടാം ഘട്ട വോട്ടെണ്ണല്‍ ജൂലായ് ഇരുപതിന് നടക്കും. ആദ്യ ഘട്ടത്തിലെ മുന്നേറ്റം ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

3

ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, സാഗര്‍, സിംഗ്രോളി, ചിന്ദ്വാര, കാണ്ഡ്വ, ബുര്‍ഹന്‍പൂര്‍, ഉജ്ജയിന്‍ എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്നലെ നടന്നത്. ഇതില്‍ ഏഴെണ്ണം ബിജെപി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അഞ്ചെണ്ണമാണെന്നും, ബാക്കി രണ്ടിടത്തിലെ ഫലങ്ങള്‍ മുഴുവനായിട്ടില്ലെന്നുമാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാലും മുന്നേറ്റം ബിജെപി തന്നെയാണ്. ബുര്‍ഹന്‍പൂര്‍, സത്‌ന, കാണ്ട്വ, സാഗര്‍, ഉജ്ജയിന്‍, എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി ജയിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭോപ്പാലിലും ഇന്‍ഡോറിലും ജയം ബിജെപിക്ക് തന്നെയെന്ന് നല്ലൊരു ശതമാനം മാധ്യങ്ങളും പറയുന്നു.

4

36 നഗര പഞ്ചായത്തുകളില്‍ 27 എണ്ണവും ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രഹസ് നാല് പഞ്ചായത്തുകളിലും സ്വതന്ത്രര്‍ അഞ്ച് പഞ്ചായത്തിലും ജയിച്ചു. പക്ഷേ ഇതിനിടയിലും ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടുണ്ട്. ഗ്വാളിയോറിലും ജബല്‍പൂരിലും ബിജെപിക്ക് മേയര്‍ സ്ഥാനം നഷ്ടമായി. ചിന്ദ്വാര പിന്നെ കോണ്‍ഗ്രസിന്റെ കോട്ടയാണ്. സിംഗ്രോലിയിലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിയിരുന്നു. നഗര പഞ്ചായത്തുകളിലെ 80 ശതമാനം സീറ്റുകളും ബിജെപിയാണ് ജയിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അവകാശപ്പെട്ടു. നഗര പരിഷത്തുകളിലും മികച്ച പ്രകടനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

5

അതേസമയം ഏഴ് മേയര്‍ സ്ഥാനങ്ങള്‍ ബിജെപി വിജയിച്ചതായി ശിവരാജ് സിംഗ് ചൗഹാന്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് ജയിച്ച മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും അവരുടെ വിജയം ഏകപക്ഷീയമല്ല. കൂടുതല്‍ കൗണ്‍സിലര്‍മാര്‍ ബിജെപിക്കാണ്. ഗ്വാളിയോറില്‍ 66 സീറ്റാണ് ഉള്ളത്. ഇതില്‍ 36 എണ്ണം ബിജെപിക്കാണ്. കോണ്‍ഗ്രസിന് ആകെ 29 സീറ്റാണ് ലഭിച്ചത്. ജബല്‍പൂരില്‍ 79 സീറ്റുള്ളപ്പോള്‍ ബിജെപിക്ക് 39 എണ്ണം കിട്ടി. കോണ്‍ഗ്രസ് 30 സീറ്റും നേടിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ആധിപത്യം എല്ലായിടത്തുമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

6

എഎപിയും മജ്‌ലിസ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ വന്‍ സര്‍പ്രൈസുകളായി മാറി. സിംഗ്രോലിയില്‍ എഎപിയുടെ റാണി അഗര്‍വാള്‍ ബിജെപിയുടെ ചന്ദ്രപ്രതാപ് വിശ്വകര്‍മയെ 9352 വോട്ടിന് പരാജയപ്പെടുത്തി. അതേസമയം സിംഗ്രോലിയിലെ തദ്ദേശ സമിതിയില്‍ എഎപിക്ക് ആകെ ലഭിച്ചത് 5 സീറ്റുകളാണ്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി മൂന്ന് നഗരങ്ങളിലായി നാല് സീറ്റ് നേടി. ജബല്‍ പൂര്‍, ബുര്‍ഹാന്‍പൂര്‍, കാണ്ഡ്വ എന്നിവിടങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി വിജയം നേടിയത്. മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ ആദ്യ ജയമാണിത്. ബുര്‍ഹാന്‍പൂരില്‍ 10274 വോട്ടാണ് ഷെയ്‌സ്ത സൊഹൈല്‍ ഹാഷ്മി നേടിയത്. ബിജെപിയുടെ മാധുരി പട്ടേല്‍ 542 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

7

കോണ്‍ഗ്രസിനും ചെറിയ പ്രതീക്ഷ നല്‍കുന്നതാണ് തിരഞ്ഞെടുപ്പ്. ചിന്ദ്വാരയില്‍ വിജയിക്കാന്‍ സാധിച്ചു. ഗ്വാളിയോറിലും ജബല്‍പൂരിലും മുന്നേറ്റമുണ്ട്. ബിജെപിയുടെ പണാധിപത്യത്തെ മറികടന്നുള്ള പ്രകടനമാണ് പാര്‍ട്ടി നടത്തിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗ്വാളിയോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 57 വര്‍ഷത്തിന് ശേഷവും, ജബല്‍പൂരില്‍ 23 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പതാക പാറുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. പോലീസിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെയാണ് ബിജെപി വിജയിച്ചത്. തദ്ദേശത്തില്‍ വലിയ വിജയം പലയിടത്തും കൗണ്‍സിലര്‍മാര്‍ നേടിയിട്ടുണ്ട്. ഭോപ്പാലിലും ഇന്‍ഡോറിലും എന്ത് സംഭവിച്ചെന്ന് പരിശോധിക്കുമെന്നും കമല്‍നാഥ് പഞ്ഞു.

ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
mp local body election results 2022: bjp gains big, won 7 mayor posts, congress bags 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X