അഴിമതിക്കാരെ കൊല്ലുന്നവര്‍ക്ക് 10ലക്ഷം രൂപ ലഭിക്കും!
ത്സാര്‍ഖണ്ഡ്: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കൊന്നാല്‍ 11ലക്ഷവും നാവ് അരിഞ്ഞാല്‍ അഞ്ച് ലക്ഷം രൂപയും നല്‍കാമെന്ന ഭീഷണി സന്ദേശം എത്തിയതിനു പിന്നാലെ വിവാദ പരാമര്‍ശയവുമായി ബിഹാര്‍ എംപിയും രംഗത്തെത്തി. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് എംപി പപ്പു യാദവിന്റെ ഭീഷണി.
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു കൊണ്ടാണ് പപ്പു യാദവ് രംഗത്തെത്തിയത്. ബിഹാറിലെ മാധേപുരിയില്‍ നിന്നുള്ള എംപിയാണ് പപ്പു യാദവ്. രാഷ്ട്രീയത്തില്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പപ്പു ഇങ്ങനെയൊരു പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

അഴിമതി വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതം ഹാജരാക്കേണ്ടതാണ്. ഒളിക്യാമറയോ ദൃശ്യങ്ങളോ ഫോട്ടോകളോ മറ്റ് തെളിവുകളോ നല്‍കുന്നവര്‍ക്ക് 25,000 രൂപയും പാരിതോഷികം നല്‍കുന്നതാണ്. അഴിമതിക്കാരെ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ദളിതര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും അവരെ കൊല്ലാനുള്ള അനുവാദം നല്‍കിയാല്‍ മതിയെന്നും പപ്പു യാദവ് പറയുന്നു. ലാലു പ്രസാദ് യാദവിനെ തൂക്കിക്കൊല്ലണമെന്ന് പറഞ്ഞ വ്യക്തിയാണ് പപ്പു യാദവ്. പപ്പുവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.












Click it and Unblock the Notifications