തൃണമൂല്‍ കോണ്‍ഗ്രസ് എംല്‍എയുടെ കൊലപാതകം; ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ കേസെടുത്തു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച കേസില്‍ ബിജെപി നേതാവ് മുകുള്‍ റോയിയെ പോലീസ് പ്രതിചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയെ മുന്‍ എംപി കൂടിയായ മുകുള്‍ റോയിയെ കേസില്‍ പ്രതിചേര്‍ത്തതോടെ ബംഗാളിലെ ബിജെപി-തൃണമൂല്‍ പോരിന് പുതിയ പോര്‍മുഖം കൂടി തുറന്നു.
ശനിയാഴച്ച് രാത്രിയോടെയാണ് സത്യജിത് ബിശ്വാശ് വെടിയേറ്റ് മരിക്കുന്നത്. ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടക്കുന്നതിനിടെയായിരുന്നു അക്രമം. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ ഉടന്‍ തന്നെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതക കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും
വെടിവെച്ചയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പോലീസ് എഎഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായെന്നായിരുന്നു തൃണമൂല് കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചത്.
എന്നാല്‍ തൃണമൂലിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബിജെപിയുടെ പ്രതികരിക്കുന്നത്. തൃണമൂലിനകത്തെ പ്രശ്നങ്ങളുടെ ഇരയാണ് ബിശ്വാസെന്ന് ബംഗാള്‍ ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു പറഞ്ഞു.












Click it and Unblock the Notifications