മുലായത്തിന്റെ കാല് പിടിച്ച് സ്മൃതി ഇറാനി, പിന്നാലെ വിശ്വസ്തനെ അടര്‍ത്തിയെടുത്ത് ബിജെപി, അമ്പരപ്പ്
ദില്ലി: സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിംഗിന്റെ വിശ്വസ്തനായിരുന്ന നേതാവ് ശിവകുമാര്‍ ബേരിയ പാര്‍ട്ടി വിട്ടു. ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇന്ന് ബിജെപി മുലായവുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം നടന്നതിന് പിന്നാലെയാണ് രാജിയുണ്ടായിരിക്കുന്നത്. എസ്പി ക്യാമ്പ് ആകെ അമ്പരന്ന് നില്‍ക്കുകയാണ്. എസ്പി സര്‍ക്കാരില്‍ മുന്‍ മന്ത്രി കൂടിയായിരുന്നു ബേരിയ. എസ്പിയുടെ എംഎല്‍എസി രമേഷ് മിശ്രയും ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ പതിനഞ്ചോളം എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് എസ്പിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്പിയില്‍ നിന്ന് പ്രമുഖരെ ബിജെപി അടര്‍ത്തിയെടുക്കാന്‍ തുടങ്ങിയത്.

ഈ രാജി പക്ഷേ എസ്പിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അനുഗ്രഹം വാങ്ങാനായി മുലായം സിംഗ് യാദവിന്റെ കാല് തൊട്ട് വണങ്ങിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങളാകെ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുലായത്തിന്റെ വിശ്വസ്തന്‍ തന്നെ പാര്‍ട്ടി വിട്ടത്. പാര്‍ലമെന്റ് ഹാളിലേക്ക് കയറുന്നതിനിടെയായിരുന്നു സ്മൃതി ഇറാനി ബഹുമാനപൂര്‍വം മുലായത്തിന്റെ കാല് തൊട്ട് വണങ്ങിയത്. അദ്ദേഹം സ്മൃതിയെ അനുഗ്രഹിക്കുകയും ചെയ്തു. ഇന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്ന ദിവസം കൂടിയായിരുന്നു. എസ്പിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്ന് പരസ്യമായ കാര്യമാണ്.
നേരത്തെ ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്ന ദൗരാഹ്ര എംഎല്‍എ ബാലാ പ്രസാദ് അവസ്തി തിരിച്ച് ബിജെപിയില്‍ തന്നെ എത്തിയിരുന്നു. ഇതും അപ്രതീക്ഷിതമായിരുന്നു. മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2017ല്‍ എസ്പി ടിക്കറ്റിലാണ് അപര്‍ണ മത്സരിച്ചത്. ലഖ്‌നൗ കന്റോണ്‍മെന്റില്‍ നിന്ന് മത്സരിച്ചെങ്കിലും റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം അവര്‍ ബിജെപിയിലെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായിട്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ഇതും എസ്പിക്ക് വലിയ തിരിച്ചടിയായിരുന്നു.
അതേസമയം അടുത്തിടെ വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപിക്ക് നേരിയ മുന്‍തൂക്കം ഉത്തര്‍പ്രദേശില്‍ പ്രവചിക്കുന്നുണ്ട്. എസ്പി വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രവചനമുണ്ട്. ഇത്തവണ കര്‍ഷകര്‍ അടക്കം ഇടഞ്ഞ് നില്‍ക്കുന്നതിനാല്‍ ഒന്നും പ്രവചിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. പശ്ചിമ യുപിയില്‍ കര്‍ഷകര്‍ ബിജെപി മന്ത്രിമാരെ അടക്കം ഘെരാവോ ചെയ്യുന്നുണ്ട്. കരിമ്പ് കര്‍ഷകര്‍ കിട്ടാനുള്ള തുക കിട്ടാത്തതും വലിയ പ്രശ്‌നമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ജാട്ടുകളെ സ്വാധീനിക്കാനായി അമിത് ഷാ തന്നെ രംഗത്തിറങ്ങിയത്. ആര്‍എല്‍ഡിയെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ബിജെപി സഖ്യത്തിലേക്കില്ലെന്ന നിലപാടിലാണ് ആര്‍എല്‍ഡി.












Click it and Unblock the Notifications