കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ട്വിസ്റ്റ്; ബിജെപി അധ്യക്ഷന്‍ മുലായം സിങിനെ കണ്ടു, യോഗി അങ്കലാപ്പില്‍, രണ്ടു വാദങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് അദ്ദേഹം അല്‍പ്പം പിന്‍മാറിയിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ അപ്രമാദിത്വം നിലനിര്‍ത്തുന്ന വ്യക്തിയാണ്. മകന്‍ അഖിലേഷ് യാദവുമായി പല കാര്യങ്ങളിലും ഭിന്ന നിലപാട് സ്വീകരിക്കുന്ന അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍.

മുലായം സിങ് യാദവ് ബിജെപി സംസ്ഥാന അധ്യക്ഷനുമായി ചര്‍ച്ച നടത്തി. ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയും ഒരുപോലെ അസ്വസ്ഥരായിരിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ് യുപിയില്‍. ബിജെപിയും എസ്പിയും തമ്മിലാണ് ശക്തമായ മല്‍സരം. ഇതിനിടെയാണ് സുപ്രധാന കൂടിക്കാഴ്ച. വിശദാംശങ്ങള്‍ ഇങ്ങനെ...

കീറിയ വസ്ത്രങ്ങളും രക്തക്കറയും... ഫേസ്ബുക്ക് പ്രേമ വിവാഹം 'പാളി'... തൊഴിലില്ലാത്ത ഭര്‍ത്താവ്, ഒടുവില്‍കീറിയ വസ്ത്രങ്ങളും രക്തക്കറയും... ഫേസ്ബുക്ക് പ്രേമ വിവാഹം 'പാളി'... തൊഴിലില്ലാത്ത ഭര്‍ത്താവ്, ഒടുവില്‍

1

ഉത്തര്‍ പ്രദേശ് ബിജെപിയുടെ അധ്യക്ഷനാണ് സ്വതന്ത്ര ദേവ് സിങ്. ഇദ്ദേഹവുമായിട്ടാണ് മുലായം സിങ് യാദവ് കൂടിക്കാഴ്ച നടത്തിയത്. മുലായത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രം സ്വതന്ത്ര ദേവ് സിങ് ട്വിറ്ററില്‍ പങ്കുവച്ചു. ഇതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മുലായം ബിജെപിയില്‍ ചേരുമോ അതോ സ്വതന്ത്രദേവ് എസ്പിയില്‍ ചേരുമോ എന്നാണ് ഉയരുന്ന ചോദ്യം.

2

ഇരുവരും ചര്‍ച്ച നടത്തുന്ന ചിത്രം പുറത്തുവന്ന പിന്നാലെ എസ്പി ആദ്യ വെടിപൊട്ടിച്ചു. യുപി ബിജെപി അധ്യക്ഷന്‍ എസ്പിയിലേക്ക് വന്നേക്കുമെന്നാണ് എസ്പി നേതാക്കളുടെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ സ്വതന്ത്ര ദേവിനെ മുലായം എസ്പിയിലേക്ക് ക്ഷണിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു. സ്വതന്ത്ര ദേവ് ബിജെപിയില്‍ അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

3

ബിജെപി ദളിത്, പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നതില്‍ സ്വതന്ത്രദേവ് അസ്വസ്ഥനാണെന്നും അദ്ദേഹം രാജിവയ്ക്കുമെന്നും പ്രചാരണമുണ്ട്. അതിനിടെയാണ് മുലായവുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ വിശദീകരണവുമായി സ്വതന്ത്ര ദേവ് രംഗത്തുവന്നു. അന്തരിച്ച ബിജെപി നേതാവ് കല്യാണ്‍ സിങുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുന്നതിലേക്ക് മുലായത്തെ ക്ഷണിക്കാനാണ് പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

4

മുലായം സിങിനെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയെന്നും സ്വതന്ത്ര ദേവ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെ മുലായം സിങ് എസ്പിയിലേക്ക് ക്ഷണിച്ചുവെന്ന് എസ്പി ഡിജിറ്റല്‍ മീഡിയ കോഓഡിനേറ്റര്‍ മനീഷ് ജഗന്‍ അഗര്‍വാള്‍ പറഞ്ഞു. അഗര്‍വാളിന്റെ ട്വീറ്റ് അഖിലേഷ് യാദവും പങ്കുവച്ചു. ഇതോടെ വിവാദം മുറുകി.

5

കല്യാണ്‍ സിങിന്റെ അനുസ്മരണ പരിപാടിയില്‍ നിന്ന് എസ്പി വിട്ടുനിന്നിരുന്നു. 40 പാര്‍ട്ടികളെ പരിപാടിയിലേക്ക് ബിജെപി ക്ഷണിച്ചെങ്കിലും 25 പാര്‍ട്ടികളാണ് പങ്കെടുത്തത്. ഉത്തര്‍ പ്രദേശിലെ ബിജെപി നേതാക്കളിലെ ഒബിസി മുഖമായിരുന്നു കല്യാണ്‍ സിങ്. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്ന വേളയില്‍ കല്യാണ്‍ സിങായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.

സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

6

കല്യാണ്‍ സിങിന്റെ വിയോഗ ശേഷം നടന്ന ചടങ്ങുകള്‍ എസ്പി പൂര്‍ണമായും ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് എസ്പി നടത്തുന്നതെന്നും മുസ്ലിം വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയമാണ് അഖിലേഷ് യാദവിനെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ കല്യാണ്‍ സിങിനെ ബിജെപി പുറത്താക്കിയ വേളയില്‍ ഞങ്ങള്‍ കൂടെ നിന്നിരുന്നുവെന്ന് എസ്പി നേതാക്കള്‍ തിരിച്ചടിച്ചു.

7

കല്യാണ്‍ സിങ് 1999ല്‍ ബിജെപി വിട്ടിരുന്നു. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഈ വേളയില്‍ മുലായം സിങുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു. എന്നാല്‍ കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു ഈ രാഷ്ട്രീയ നീക്കങ്ങള്‍. വൈകാതെ കല്യാണ്‍ സിങ് ബിജെപിയില്‍ തിരിച്ചെത്തുകയാണ് ചെയ്തത്. ശേഷം ഗവര്‍ണര്‍ പദവി വരെ അദ്ദേഹത്തിന് ബിജെപി നല്‍കിയിരുന്നു.

Recommended Video

cmsvideo
മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗിയുടെ തെറിയഭിഷേകം | Oneindia Malayalam

English summary
Mulayam Singh Yadav Meets BJP Chief in Uttar Pradesh; Political Twist before Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X