ഓര്‍ഡിന്‍സ് പിന്‍വലിച്ചതില്‍ എസ്പി ക്ക്എതിര്‍പ്പ്
ദില്ലി: വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനോട് സമാജ് വാദിപാര്‍ട്ടി വിയോജിപ്പ് രേഖപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ സഖ്യകക്ഷികളില്‍ ഒന്നായ സമാജ് വാദി പാര്‍ട്ടിയാണ് സര്‍ക്കാരിന്റെ നയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിത്.
ഇത് ആദ്യമായിട്ടാണ് സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സില്‍ നിന്ന് വളരെ വേഗം പിന്നോട്ട പോകുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധികാരം വളരെ കുറവാണെന്നാണ് ക്യാബിനറ്റ് തീരുമാനത്തിലൂടെ വ്യക്തമായതെന്നും അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് മറ്റാരെക്കാളും വലുത് 'ഒരാള്‍' ആണെന്നും അതിനാലാണ് പെട്ടന്ന് ഓര്‍ഡിനന്‍സ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. പൊതു തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഓര്‍ഡിന്‍സ് പിന്‍വലിച്ചതെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുന്നത്. ക്രിമിനല്‍ കേസില്‍ ശിക്ഷിയ്ക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ കൊണ്ട് വന്ന ഓര്‍ഡിനന്‍സ് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.












Click it and Unblock the Notifications