മുല്ലപ്പെരിയാർ കേസ്; വിവരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറണം, തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീം കോടതി
ഇടുക്കി; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറണമെന്ന് തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. ഒരാഴ്ചക്കകം വിവരങ്ങൾ നൽകണമെന്നാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. വിവരങ്ങൾ നൽകാൻ തയ്യാറായില്ലേങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം മേൽനോട്ട സമിതി തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.കേസ് വീണ്ടും ഏപ്രിൽ 22 ന് സുപ്രീം കോടതി പരിഗണിക്കും.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
അതിനിടെ അണക്കെട്ടിന്റെ ജലനിരപ്പ് താഴാൻ തുടങ്ങിയതോടെ പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് തമിഴ്നാട്. മേൽനോട്ട സമിതിയുടെ അനുമതിയോടെ വെള്ളം കുറയുന്ന ഏപ്രിൽ, മേയ് മാസങ്ങളിലായി പ്രഷർ ഗ്രൗട്ടിങ് നടത്താനാണ് സംസ്ഥാനം ലക്ഷ്യം വെയ്ക്കുന്നത്. അണക്കെട്ട് സുരക്ഷിിതമാണെന്ന് അവകാശപ്പെടുന്ന തമിഴ്നാടിന് എന്തിനാണ് ഇപ്പോൾ പ്രഷർ ഗൗട്ടിന് തയ്യാറെടുക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications