ഐസിസുമായി ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടിയെ രക്ഷിച്ചു: പോലീസിനും കുടുംബത്തിനും വധഭീഷണി
മുംബൈ: ഐസിസിന്റെ സംഘടനയിലേക്ക് ആകൃഷ്ടയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥന് ഐസിസ് ഭീകര സംഘടനയുടെ വധഭീഷണി. പൂണെയിലെ ഭീകരവിരുദ്ധ സ്വാഡ് (എടി എസ്) ഉദ്യോഗസ്ഥനായ എസിപി ഭാനുപ്രതാവ് ബാര്‍ജിനെയും കുടുംബത്തെയും വധിക്കുമെന്നാണ് ഭീഷണികത്തില്‍ പറയുന്നത്.
ഭീകര സംഘടനയില്‍ ആകൃഷ്ടയായ പതിനാറുകാരിയെയാണ് കുടുംബത്തിന്റെയും മുസ്ലീം പുരോഹിതരുടെയും പിന്തുണയോടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥന് കത്ത് ലഭിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു ഇത്. പെണ്‍കുട്ടിക്ക് ഐസിസുമായി ബന്ധമുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു.

ഐസിസിന്റെ ഏത് നിര്‍ദേശവും അനുസരിക്കാന്‍ തയാറായിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ പോലീസിനോട് സമ്മതിച്ചതായി എസ് പി ബാര്‍ജ് പറഞ്ഞു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ഡിറാഡിക്കലൈസേഷന് പ്രോഗ്രാമിന് വിധേയമാക്കുകയയിരുന്നു. ടിവിയില്‍ കണ്ട ഒരു ഡോക്യുമെന്ററിയാണ് പെണ്‍കുട്ടിയെ ഐസിസിലേക്ക് ആകര്‍ഷിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് വഴി ഐസിസുമായി ബന്ധപ്പെടുകയയായിരുന്നു.
വിവിധ രാജ്യങ്ങളിലുള്ള ഐസിസ് അനുഭാവമുള്ള ഇരുന്നൂറോളം പേരുമായി പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം നേടാനും മതവിഷയങ്ങളില്‍ പ്രാഥമിക ശിക്ഷണം നേടാനും സിറിയിലെത്താന്‍ ഐസിസ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നതായി പോലിസിനോട് സമ്മതിച്ചിരുന്നു. ഉയര്‍ന്ന ബൗദ്ധിക നിലവാരം പുലര്‍ത്തിയിരുന്ന കുട്ടി അടുത്തിടെ വസ്ത്രധാരണത്തിലും ജീവിത രീതിയില്‍ തന്നെ മാറ്റം വരുത്തിയത് ബന്ധുക്കളെ സംശയത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക ഐസിസുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications