മുംബൈ മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം നഷ്ടപരിഹാരം, പരിക്കേറ്റവർക്ക് 5000
മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ വീട് തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി. മുംബൈയിലെ ചെമ്പൂർ, വിഖ്രോളി എന്നീ പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് തങ്ങളുടെ വീടുകളിൽ കുടുങ്ങിപ്പോയവരാണ് ഇപ്പോൾ മരണമടഞ്ഞിട്ടുള്ളത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് വീടുകൾ തകർന്നിട്ടുള്ളത്. ഇതോടെ കഴിഞ്ഞ ദിവസം തന്നെ മുംബൈയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. വീടിന് പുറത്തിറങ്ങരുതെന്ന് ആളുകൾക്ക് നിർദേശവും നൽകിയിരുന്നു.
വിഖ്രോളി പ്രദേശത്ത് ഇന്ന് രാവിലെ കെട്ടിടം തകർന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ചെമ്പൂരിലെ ഭാരത് നഗറിൽ നിന്ന് 15 പേരെയും വിഖ്രോലിയിലെ സൂര്യ നഗറിൽ നിന്ന് ഒമ്പത് പേരെയും രക്ഷിച്ചതായി ബിഎംസി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. കൂടുതൽ പേർ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സൂചനകളുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേ സമയം മരണത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീടം നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലാണ് വ്യക്തമാക്കിയത്.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
മുംബൈ നഗരത്തിൽ രാത്രി എട്ട് മണിക്കും പുലർച്ചെ രണ്ട് മണിയ്ക്കും ഇടയിൽ 154.94 എംഎം മഴയാണ് ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 143.14 എംഎം മഴയും പടിഞ്ഞാറൻ പ്രാന്ത പ്രദേശങ്ങളിൽ 125.37 എംഎം മഴയുമാണ് ലഭിച്ചിട്ടുള്ളത്. ശക്തമായ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളായ ചുനാബട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള, എൽബിഎസ് റോഡ് എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. ട്രാക്കിൽ വെള്ളം കയറിയതോടെ റെയിൽവേയുടെ സബർബൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications