Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഗോരേഗാവിലെ ഏഴ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിക്കുകയും 40 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം. നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും അഗ്‌നിക്കിരയായി. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിംഗ് ഏരിയയില്‍ കിടന്നിരുന്ന തുണിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

Mumbai Fire

മരിച്ചവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അഞ്ച് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 40 പേരില്‍ 25 പേര്‍ എച്ച് ബി ടി ട്രോമ കെയര്‍ ആശുപത്രിയിലും 15 പേര്‍ കൂപ്പര്‍ ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ 40 പേരില്‍ 12 പുരുഷന്മാരും പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 28 പേര്‍ സ്ത്രീകളുമാണ്. ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006 ല്‍ നിര്‍മിച്ചതാണ് ഈ കെട്ടിടം.

കെട്ടിടത്തില്‍ അഗ്‌നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രവീന്ദ്ര അംബുള്‍ഗേക്കര്‍ പറഞ്ഞു. ലിഫ്റ്റ് പഴയതായിരുന്നു എന്നും ലിഫ്റ്റ് ഡക്ടിലൂടെ വലിയ തോതില്‍ പുക പടര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഗോരേഗാവിലെ എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

എട്ട് ഫയര്‍ എഞ്ചിനുകള്‍, അഞ്ച് ജംബോ വാട്ടര്‍ ടാങ്കറുകള്‍, മൂന്ന് ഓട്ടോമാറ്റിക് ടേബിളുകള്‍, ക്വിക്ക് റെസ്പോണ്‍സ് വെഹിക്കിള്‍, ആംബുലന്‍സ് എന്നിവ സ്ഥലത്തെത്തി. ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍, മൂന്ന് സീനിയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാര്‍, മൂന്ന് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+