മുംബൈ വിദ്യാര്‍ഥിയുടെ ആത്മഹത്യ ബ്ലൂ വെയില്‍ ഗെയിം കളിച്ചിട്ടോ?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ലോകത്ത് ഒട്ടേറെ പേരുടെ ജീവനെടുത്ത ബ്ലൂ വെയില്‍ ഗെയിം ഇന്ത്യയിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലെ പതിനാലുകാരന്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഗെയിം കളിച്ചതിനെ തുടര്‍ന്നാണെന്നാണ് പ്രചരിക്കുന്നത്. അന്ധേരി ഈസ്റ്റിലെ വിദ്യാര്‍ഥി അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കാര്യമായ വിവരം ലഭിച്ചില്ല. മകന്‍ ഇത്തരം ഗെയിമുകളുടെ അടിമയായിരുന്നോ എന്ന കാര്യം വീട്ടുകാര്‍ക്കും അറിയില്ല. വിദ്യാര്‍ഥിയുടെ സുഹൃത്തുക്കള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടത്തിയ സംസാരമാണ് ഇപ്പോള്‍ സംശയത്തിന് ഇടയാക്കിയത്.

bluewhale-0

വിദ്യാര്‍ഥി ഗെയിമിന് അടിമയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം. പലതരം ചലഞ്ചുകള്‍ നല്‍കി ഒടുവില്‍ കളിക്കുന്നയാളെ ആത്മഹത്യയിലെത്തിക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. അര്‍ദ്ധരാത്രി എഴുന്നേറ്റു നടക്കുക, ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക തുടങ്ങിയവ ഗെയിമിന്റെ ഭാഗമാണ്.

English summary
Mumbai teen jumps to death, cops suspect links to Blue Whale challenge
Please Wait while comments are loading...