കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം; കുട്ടിയെ കൊലപ്പെടുത്തി മറവു ചെയ്ത യുവതിയും കാമുകനും അറസ്റ്റില്‍

  • By Rajesh Mc
Google Oneindia Malayalam News

മുംബൈ: പതിനാലുമാസം പ്രായമായ ആണ്‍കുട്ടിയെ കൊലപ്പെടുത്തി മറവുചെയ്ത സംഭവത്തില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുംബൈയിലെ ഭീവാണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ അമ്മയായ മമ്താ യാദവ്(20), അമ്മയുടെ കാമുകന്‍ രാകേഷ് പട്ടേല്‍(30), രാകേഷിന്റെ സുഹൃത്ത് അജിത്ത് പാസ്വാന്‍(19) എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ ഭര്‍ത്താവ് ബിരേന്ദ്ര കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ബീരേന്ദ്ര കുമാറും മമതയും മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിവാഹിതയായത്. കുട്ടി ജനിച്ചശേഷം മമ്ത വീട്ടില്‍തന്നെയായിരുന്നു. ഈ അവസരത്തിലാണ് അയല്‍വാസിയായ രാകേഷ് പട്ടേലുമായി പ്രണയത്തിലായത്.

arrest

ഇവരുടെ പ്രണയം ഭര്‍ത്താവ് അറിഞ്ഞതോടെ കഴിഞ്ഞ നവംബറില്‍ ഇരുവരും ഒളിച്ചോടുകയും ചെയ്തു. കുട്ടി പിന്നീട അച്ഛന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. രണ്ടാഴ്ചമുന്‍പ് ഇവര്‍ ഭീവാണ്ടിയില്‍ മടങ്ങിയെത്തിയിരുന്നു. കുട്ടി തങ്ങളുടെ ഭാവി ജീവിതത്തിന് ദോഷമാകുമെന്നു കണ്ട് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ബീരേന്ദ്ര വീട്ടില്‍ നിന്നും പുറത്തിറങ്ങിയ തക്കത്തിന് യുവതിയും കാമുകനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബീരേന്ദ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ശക്തമായതോടെ പ്രതികള്‍ പിടിയിലാവുകയും ചെയ്തു. പിന്നീട് കുട്ടിയുടെ മൃതദേഹം മറവുചെയ്ത സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!

English summary
Mumbai woman strangles and buries her 14-month-old baby with help of lover, friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X